Event

“മഹർജാൻ ചാവക്കാട് 2024” വർണ്ണാഭമായി അരങ്ങേറി

“മഹർജാൻ ചാവക്കാട് 2024” വർണ്ണാഭമായി അരങ്ങേറി

ചാവക്കാട് / മസ്‌കറ്റ്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ സംഘടിപ്പിച്ച “മഹർജാൻ ചാവക്കാട് 2024” എന്ന കുടുംബ സംഗമം ചാവക്കാട് ജുമൈറ ബീച്ച് റിസോർട്ടിൽ വെച്ച് വർണ്ണാഭമായി അരങ്ങേറി.

പ്രസ്തുത പരിപാടി യു എൻ ഇൻറർനാഷണൽ വാട്ടർ സസ്റ്റയ്നിറ്റി അവാർഡ് വിന്നർ, കേരള സ്റ്റേറ്റ് അണ്ടർ ഗ്രൗണ്ട് വാട്ടർ ബോർഡ് മെംബർ,   ശോണി മിത്ര അവാർഡ് ജേതാവ് കൂടിയായ ശ്രീ വർഗീസ് തരകൻ ഉദ്ഘാടനം ചെയ്‌തു. തുടർന്ന്  വിദ്യാഭ്യാസ പുരസ്കാരവും, അംഗങ്ങളുടെ മക്കളുടെ കലാപരിപാടികളും, ഗാനമേള, നമ്മൾ ചാവക്കാട്ടുകാർ സംഘടനയിലെ എല്ലാ കുടുംബങ്ങൾക്കും ആയുർ ജാക്ക് ഫാം കുറുമാൽകുന്ന് നൽകുന്ന ആയൂർ ജാക്ക് പ്ലാവിൻ തൈ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്‌തു.

2016ൽ യുഎഇ കേന്ദ്രമായി വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രവർത്തിച്ച് തുടങ്ങിയ നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് എന്ന സംഘടന ഇപ്പോൾ എല്ലാ ജിസിസി രാജ്യങ്ങളിലും വളരെ നല്ല രീതിയിലാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ ഒമാനിൽ വിജയകരമായി അവതരിപ്പിച്ച “മഹർജാൻ ചാവക്കാട് 2024” എന്ന മെഗാ ഈവന്റിന്റെ രണ്ടാം പതിപ്പ് ഒമാനിൽ ഉള്ളവരുടെ കുടുംബാംഗങ്ങളെയും  മറ്റു നമ്മൾ ചാവക്കാട്ടുകാർ ചാപ്റ്ററുകളുടെ പ്രതിനിധികളെയും അവരുടെ കുടുംബങ്ങളെയും ഒത്തുചേർത്ത് നാട്ടിൽ വച്ച് നടത്തുവാൻ തീരുമാനിക്കുകയായിരുന്നു.

നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ പ്രസിഡണ്ട് മനോജ് നരിയംപുള്ളിയുടെ അധ്യക്ഷതയിൽ നടന്ന “മഹർജാൻ ചാവക്കാട് 2024” എന്ന പരിപാടി ട്രഷറർ മുഹമ്മദ് യാസീൻ സ്വഗതവും നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്റർ ഒമാനിലും നാട്ടിലുമായി ചെയ്ത പുണ്ണ്യ പ്രവർത്തനങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് പ്രോഗ്രാം കോർഡിനേറ്റർ രാജൻ മാക്കൽ അവതരിപ്പിച്ചു. തുടർന്ന് ഷാഹുൽ ഹമീദ് വിസികെ, ഇല്യാസ് ബാവു, ബദറുദ്ധീൻ ഗുരുവായൂർ , ജമാൽ താമരത്ത്, നൗഷാദ് അലി, ഇ പി അബ്‌ദു, ഹക്കീം ഇമ്പാറക്, ജിനീഷ് സി എം, നസീർ തിരുവത്ര, കലാം, ഒമാനിൽ നിന്നും ഓൺലൈനിലൂടെ സെക്രട്ടറി ആഷിക്ക്‌, ഗ്ലോബൽ കോർഡിനേറ്റർ സുബ്രഹ്മണ്യൻ, രക്ഷധികാരി മുഹമ്മദുണ്ണി എന്നിവർ സംസാരിച്ചു. നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്റർ മുതിർന്ന അംഗം ഹരിദാസ് നന്ദിയും പറഞ്ഞു.

STORY HIGHLIGHTS:”Maharjan Chavakkad 2024″ has been staged in a colorful manner

Related Articles

Back to top button