News

ആക്സിഡന്റ്‌സ് & ഡിമൈസസ് ഒമാന്റെ കേന്ദ്ര കമ്മിറ്റി വിപുലീകരിപ്പിക്കുന്നു

ആക്സിഡന്റ്‌സ് & ഡിമൈസസ് ഒമാന്റെ കേന്ദ്ര കമ്മിറ്റി വിപുലീകരിപ്പിക്കുന്നു

മസ്‌കറ്റ്: ആക്സിഡന്റ്‌സ് & ഡിമൈസസ് -ഒമാന്റെ കേന്ദ്രകമ്മിറ്റി വിപുലീകരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 27 വെള്ളിയാഴ്ച്ച റൂവി അൽ അബീർ ഹോസ്പിറ്റൽ കോൺഫറൻസ് ഹാളിൽ വെച്ച് വൈകീട്ട് 08:00 മണിക്ക് ആക്സിഡന്റ്‌സ് & ഡിമൈസസ് – ഒമാന്റെ എക്സിക്യൂട്ടീവ് യോഗം ചേർന്നു.

ചെയർമാൻ ഫിറോസ് ബഷീറിന്റെ ആദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് ആസിഫ് ഒരുമനയൂർ സ്വാഗതം പറഞ്ഞു. തുടർന്ന് ചെയർമാൻ ഇതേ വരെയുള്ള സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും കൂടുതൽ മേഖലകളിൽ സംഘനയുടെ സാന്നിധ്യം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അംഗങ്ങളെ ഓർമിപ്പിച്ചു.

സെക്രട്ടറി ജാസ്‌മിൻ യൂസഫ് അജണ്ട അവതരിപ്പിച്ചു. കേന്ദ്രകമ്മിറ്റി വിപുലപ്പെടുത്തുക, യൂണിറ്റ് യോഗം സമയബന്ധിതമായി നടത്തുക, ഒമാൻ ഗവണ്മെന്റിന്റെ ഔട്ട്പാസ്സ് ആനുകൂല്യം സംഘടന ഏറ്റെടുത്ത് പൊതുജനത്തിലേക്ക് എത്തിക്കുക, നോർക്ക മെമ്പർഷിപ്പ് & ഇൻഷുറൻസ് എന്നിവയെ കുറിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ വിശദമായ ചർച്ച നടന്നു. നാട്ടിൽ നിന്ന് ഹൃസ്വസന്ദർശനത്തിന് ഒമാനിൽ എത്തിയ പ്രഥമ വൈസ് ചെയർമാൻ സുരേഷ് പാട്ടത്തിൽ, ഫൗണ്ടർ നജീബ് കെ. മൊയ്‌തീൻ, സമയിൽ യൂണിറ്റ് പ്രസിഡന്റ്‌ നസീർ തിരുവത്ര, സൂർ യൂണിറ്റ് പ്രസിഡന്റ് ഹാജി ഹസ്ബുല്ലാഹ് തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ പങ്കെടുത്തവർക്ക് ട്രഷറർ സിദ്ധിഖ് അബ്ദുള്ള നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു.

STORY HIGHLIGHTS:Accidents & Deaths Oman Central Committee expands

Related Articles

Back to top button