InformationTravel

ഒമാനിലേക്കുള്ള യാത്രക്ക് ഒരുങ്ങും മുമ്പ് ഇവ അറിയുക.

ഒമാനിലേക്കുള്ള യാത്രക്ക് ഒരുങ്ങും മുമ്പ് അറിയാൻ


യാത്രക്ക് മുമ്പായി രാജ്യത്ത് നിരോധിച്ചതോ നിയന്ത്രിച്ചതോ ആയ വസ്തുക്കളെ സംബന്ധിച്ച് അറിഞ്ഞിരിക്കുക

രാജ്യത്തേക്ക് വരുന്ന യാത്രക്കാർക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഗൈഡ് പുറത്തിറക്കി റോയൽ ഒമാൻ പോലീസിലെ കസ്റ്റംസ് വകുപ്പ്.

രാജ്യത്ത് നിരോധിച്ച വസ്തുക്കൾ, കർശനമായി നിയന്ത്രിച്ചവ, കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കിയ ഉത്പന്നങ്ങൾ അടക്കമുള്ള വിവരങ്ങൾ പട്ടികയായി ഗൈഡിൽ കൊടുത്തിട്ടുണ്ട്.

കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കിയവ.


ഫിലിം പ്രൊജക്ടറുകളും അതിന്റെ അനുബന്ധോപകരണങ്ങളും, വ്യക്തിഗത ഉപയോഗത്തിനുള്ള വീഡിയോ ക്യാമറ, കൊണ്ടുനടക്കാവുന്ന സംഗീതോപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ടി വിയും റിസീവറും, ബേബി സ്‌ട്രോളറുകൾ, ഭിന്നശേഷിക്കാരുടെ കസേരകളും സ്‌ട്രോളറുകളും, കമ്പ്യൂട്ടർ, മൊബൈൽ പ്രിന്ററുകൾ, തുണികളും വ്യക്തിഗത വ്‌സ്തുക്കളും, വ്യക്തിഗത ആഭരണങ്ങൾ, വ്യക്തിഗത സ്‌പോർട്‌സ് ഉപകരണങ്ങൾ, വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നുകൾ.


ലഗേജും സമ്മാനങ്ങളും തികച്ചും വ്യക്തിഗതമായിരിക്കണമെന്നതാണ് കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാകാനുള്ള പ്രധാന ഉപാധി. അവയുടെ മൂല്യം 300 ഒമാനി റിയാലിനേക്കാൾ കൂടരുത്.വാണിജ്യ ലക്ഷ്യത്തിനുള്ളതുമാകരുത്. അനുവദനീയമായ സിഗരറ്റുകളുടെ എണ്ണം 400ഉം മദ്യത്തിന്റെ അളവ് നാല് ലിറ്ററുമാണ്. കൊണ്ടുനടക്കാവുന്ന ഇലക്ട്രോണിക് സിഗരറ്റുകൾ ഒരാൾക്ക് രണ്ടെണ്ണത്തിൽ അധികമാകരുത്. മാത്രമല്ല യാത്രക്കാരൻ 18 വയസ്സ് തികഞ്ഞയാളാകണം.

കർശന നിയന്ത്രണമുള്ള വസ്തുക്കൾ
മറ്റ് കക്ഷികളുടെ അംഗീകാരത്തോടെ രാജ്യത്ത് ഇറക്കുമതിക്കും കയറ്റുമതിക്കും കർശന നിയന്ത്രണമുള്ള ചരക്കുകൾ താഴെ കൊടുക്കുന്നു. ഇവ കൊണ്ടുവരുന്നതിന് ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള അംഗീകാരം നേടണം.
മരുന്നുകൾ, ഡ്രഗ്, യന്ത്രം, ഉപകരണം, മെഡിക്കൽ മെഷീനുകൾ, ജീവനുള്ള മൃഗങ്ങൾ, സസ്യങ്ങൾ, വളങ്ങൾ, കീടനാശിനികൾ, പ്രസിദ്ധീകരണങ്ങൾ, മാധ്യമ വസ്തുക്കൾ, എം എ ജി ട്രാൻസ്മിറ്ററുകൾ, ഡ്രോണുകൾ പോലുള്ള വയർലെസ്സ് ഉപകരണങ്ങൾ, സൗന്ദര്യവർധക വ്യക്തിഗത സംരക്ഷണത്തിനുള്ള വസ്തുക്കൾ.


നിരോധിത വസ്തുക്കൾ
ഏകീകൃത കസ്റ്റംസ് നിയമം അനുസരിച്ച് കയറ്റുമതിയും ഇറക്കുമതിയും നിരോധിച്ച വസ്തുക്കൾ താഴെ കൊടുക്കുന്നു:


എല്ലാ തരത്തിലുമുള്ള ആയുധങ്ങൾ, മയക്കുമരുന്നുകൾ, സൈക്കോട്രോപിക് വസ്തുക്കൾ, സ്‌ഫോടക വസ്തുക്കൾ, ശരിയായ പ്രകൃതം മറയ്ക്കുന്ന വസ്തുക്കൾ (ശൂലമോ വാളോയുള്ള ഊന്നുവടികൾ പോലെ), റൈഫിളുകൾ, പിസ്റ്റലുകൾ, ആയുധങ്ങളും ഉപകരണങ്ങളുമുള്ള കുട്ടികളുടെ കളിപ്പാട്ടങ്ങൾ, സൈനിക യൂനിഫോമിന് സമാനമായ വസ്ത്രം, റൈഫിൾ സ്‌കോപ്, നൈറ്റ് സ്‌കോപ്, ആനക്കൊമ്പ്, വൈദ്യുതി തോക്ക്.
വെളിപ്പെടുത്തൽ
6000 ഒമാനി റിയാൽ വരുന്ന പണം, ചെക്കുകൾ, സെക്യൂരിറ്റികൾ, ഓഹരികൾ, പേയ്‌മെന്റ് ഓർഡറുകൾ, അമൂല്യ ലോഹങ്ങൾ, സ്വർണം, വജ്രം, അമൂല്യ കല്ലുകൾ, 6000 റിയാലിന് തുല്യമായ മറ്റ് കറൻസികൾ തുടങ്ങിയവ കൈവശം വെച്ച് രാജ്യത്തിലേക്കോ പുറത്തേക്കോ പോകുന്ന യാത്രക്കാരൻ ഇക്കാര്യങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥനോട് വെളിപ്പെടുത്തണം. ഇങ്ങനെ ചെയ്യാതിരുന്നാൽ യാത്രക്കാരനെതിരെ നിയമ നടപടിയുണ്ടാകും. www.customs.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഡിക്ലറേഷൻ നടത്താം.

🔴 ജാഗ്രത നിർദേശം:

✴️ അജ്ഞാതരിൽ നിന്ന് ബാഗോ ലഗേജോ സ്വീകരിക്കരുത്.

✴️ ഉള്ളിലടങ്ങിയവ പരിശോധിക്കാതെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രം സുഹൃത്തുക്കളുമായി ലഗേജ് കൈമാറരുത്.* ഇങ്ങനെ ചെയ്യുന്നത് ആരുടെ കൈവശമാണോ വസ്തുക്കളുള്ളത് അയാളെ ഉത്തരവാദിയാക്കുന്നതിനുള്ള തെളിവാകും.

✴️ പണമോ അമൂല്യ വസ്തുക്കളോ ഒളിപ്പിച്ച് വെക്കരുത്.

✴️ വെളിപ്പെടുത്തേണ്ട പരിധിയിലുള്ള വസ്തുക്കളുണ്ടെങ്കിൽ വെളിപ്പെടുത്താൻ മടിക്കരുത്.

✴️ വിമാന, ഷിപ്പിംഗ് കമ്പനികൾ പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം.

✴️ യാത്രക്ക് മുമ്പായി രാജ്യത്ത് നിരോധിച്ചതോ നിയന്ത്രിച്ചതോ ആയ വസ്തുക്കളെ സംബന്ധിച്ച് അറിഞ്ഞിരിക്കുക.

✴️ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ നൽകുന്ന നിർദേശങ്ങൾ പാലിക്കുക.

✴️ നിരോധിച്ചതോ നിയന്ത്രിച്ചതോ ആയ വസ്തുക്കൾ മറ്റ് യാത്രക്കാരിൽ കണ്ടാൽ അക്കാര്യം അധികാരികളെ അറിയിക്കുക.

🪀ഒമാനിലെ പ്രാദേശിക വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

STORY HIGHLIGHTS:Know these before planning your trip to Oman.

Related Articles

Back to top button