Travel

എയർ അറേബ്യയുടെ ഷാർജ-സോഹാർ സർവിസിന് ഇന്ന് മുതൽ


ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബജറ്റ് എയർലൈനായ എയർ അറേബ്യയുടെ ഷാർജ-സോഹാർ സർവിസിന് ഇന്ന് മുതൽ തുടക്കമാകും.

ബാത്തിന, ബുറൈമി മേഖലയിലെ പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്നതാണ് വിമാന സർവിസ്. എയർ അറേബ്യക്ക് കേരള സെക്ടിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഷാർജയിൽനിന്ന് കണക്ഷൻ സർവിസുകളും ഉണ്ട്.

ഒരിടവേളക്ക് ശേഷമാണ് എയർ അറേബ്യ സുഹാറിലേക്ക് സർവിസ് നടത്തുന്നത്. ആഴ്ചയിൽ തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിലായി മൂന്ന് സർവീസുകളാണുള്ളത്. ഷാർജയിൽ നിന്ന് രാവിലെ 8.40ന് പുറപ്പെടുന്ന വിമാനം 9.15ന് സുഹാറിൽ എത്തും. ഇവിടെനിന്നും രാവിലെ പത്തിന് പുറപ്പെട്ട് ഷാർജയിൽ 10.40 ന് എത്തുന്ന രീതിയിലാണ് ഷെഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്.

STORY HIGHLIGHTS:Air Arabia’s Sharjah-Sohar service from today

Related Articles

Back to top button