News

ഒമാനിലെ ജനസംഖ്യ
50 ലക്ഷവും കടന്നു.

മസ്ക‌ത്ത്: ഒമാനിലെ ജനസംഖ്യ
50 ലക്ഷവും കടന്നു. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിൻറെ ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം പറയുന്നത്. മുൻ വർഷത്തെക്കാൾ അപേക്ഷിച്ച് 1.2 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്. ആകെ ജനസംഖ്യയുടെ 43.3 ശതമാനം ( 22,36,645) ഒമാനി പൗരൻമാരും ബാക്കിയുള്ള 56.7 ശതമാനം ) 2,928,957( പ്രവാസികളുമാണ് വരുന്നത്.

ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമായി മസ്കത്ത് ഗവർണറേറ്റ് തുടരുന്നു. മൊത്തം ജനസംഖ്യയുടെ 29.7 ശതമാനവും ഇവിടെയാണ് താമസിക്കുന്നത്. ഇത് ഏകദേശം 15,46,667 ആളുകൾ വരും.

രണ്ടാം സ്ഥാനത്തു വരുന്നത് ദാഖിലിയ ഗവർണറേറ്റാണ് 10,44,388 ആളുകളാണ് ഇവിടെ താമസിക്കുന്നത്. ഇതു മൊത്തം ജനസംഖ്യ യുടെ 20.3 ശതമാനവുമാണെന്ന് ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

STORY HIGHLIGHTS:Population of Oman
50 lakhs crossed.

Related Articles

Back to top button