Entertainment

‘രാസ്ത’ പ്രേക്ഷകരിലേക്ക്; ചിത്രത്തില്‍ അണിനിരന്നത് നിരവധി ഒമാനില്‍ കലാകാരന്മാര്‍ .

ഒമാനില്‍ ചിത്രീകരിച്ച മലയാള ചലച്ചിത്രം ‘രാസ്ത’ അഞ്ചാം തീയതി പ്രേക്ഷകരിലേക്കെത്തുന്നു. പൂര്‍ണമായും ഒമാനില്‍ ചിത്രീകരിച്ചതിനാല്‍ തന്നെ ഒമാനിലെ സ്വദേശി- വിദേശി പ്രേക്ഷക പക്ഷത്തുനിന്നും ഓണ്‍ലൈന്‍ ബുക്കിങ്ങുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് വിതരണക്കാര്‍ പറഞ്ഞു.

കേരളത്തിന്റെ പത്തിരട്ടി വലിപ്പമുള്ള ഒമാനിലെ റുബൂഉല്‍ ഖാലി മരുഭൂമിയില്‍ 2011-ലുണ്ടായ ഒരു യഥാര്‍ഥ സംഭവ കഥയെ ആസ്പദമാക്കി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അമ്മയെ തേടി ഗള്‍ഫിലേക്ക് പോകുന്ന ഒരു പെണ്‍കുട്ടിയുടെ അതിജീവനവും മറ്റുമാണ് കഥയുടെ ഇതിവൃത്തം. നിരവധി ഒമാനി കലാകാരന്മാരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് ഒമാനിലെ ഷൂട്ടിങ് അനുഭവങ്ങളും മറ്റും സംവിധായകന്‍ അനീഷ് അന്‍വര്‍, നടന്‍ സര്‍ജാനോ ഖാലിദ് തുടങ്ങിയവര്‍ ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തില്‍ പങ്കുവെച്ചു.

ഒമാന്റെ സൗന്ദര്യവും മറ്റും ചിത്രത്തില്‍ പകര്‍ത്തിയിട്ടുണ്ടെന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ഫൈസല്‍ അബ്ദുല്ല അല്‍ റവാസ് പറഞ്ഞു.

അലു എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ലിനു ശ്രീനിവാസ് നിര്‍മിച്ച ചിത്രം അനീഷ് അന്‍വറാണ് സംവിധാനം ചെയ്തിരിക്കുന്നത്. സര്‍ജാനോ ഖാലിദ് ,അനഘ നാരായണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ കഥയും,തിരക്കഥയും സംഭാഷണവും എഴുതിയത് നവാഗതരായ ഷാഹുല്‍, ഫായിസ് മടക്കര എന്നിവര്‍ ചേര്‍ന്നാണ്.

ഈ സിനിമ ഒമാന്‍ വിനോദ വ്യവസായത്തിന് ഉത്തേജനം നല്‍കുമെന്നും ഒമാന്‍ ഫിലിം സൊസൈറ്റി ചെയര്‍മാന്‍ ഹുമൈദ് അല്‍ അമ്രി പറഞ്ഞു. ഒമാനിലെ വിനോദസഞ്ചാര വ്യവസായത്തിന്റെ പ്രോത്സാഹനത്തിന് സംഭാവന നല്‍കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന മനസ്സിലാക്കുന്നുവെന്നും ഈ ദിശയിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ഈ സിനിമയെന്നും എ.എല്‍.യു എന്റര്‍ടൈന്‍മെന്റ്സിന്റെ ഉടമയും ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ബോര്‍ഡ് അംഗവും ബദര്‍ അല്‍ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റല്‍സ് മാനേജിങ് ഡയറക്ടറുമായ അബ്ദുള്‍ ലത്തീഫ് ഉപ്പള പറഞ്ഞു.

STORY HIGHLIGHTS:To the ‘Rasta’ audience; The film featured many Omani artists.

Back to top button