EntertainmentNewsTourism

ബുറൈമിയിൽ ശൈത്യകാല ഉത്സവ രാവുകൾക്ക് തിരശ്ശീല

ശൈത്യകാല ടൂറിസത്തിന്റെ ഭാഗമായി നടന്നുവന്ന ബുറൈമി ഫെസ്റ്റിവലിന് സമാപനം. രണ്ടാഴ്‌ചക്കിടെ ഒന്നര ലക്ഷത്തിൽ പരം സന്ദർശകരാണ് ബുറൈമി പബ്ലിക് പാർക്കിലൊരുക്കിയ ഉത്സവ നരഗിയിലെത്തിയത്. ബുറൈമി ഗവർണറുടെ ഓഫീസ് ഒമാൻ ചേംബർ ഓഫ് കൊമേഴ്സു‌മായി സഹകരിച്ചാണ് ഫെസ്റ്റിവൽ ഒരുക്കിയിരുന്നത്. അവസാന ദിവസങ്ങളിലും ആയിരങ്ങൾ ഫെസ്റ്റിവൽ നഗരിയിലെത്തി. വിനോദ പരിപാടികൾക്കൊപ്പം പൈതൃക പ്രദർശനങ്ങളും വിജ്ഞാന വേദികളും ഫെസ്റ്റിവൽ നരിയിൽ ഒരുക്കിയിരുന്നു. മത്സര പരിപാടികളും കുട്ടികളെയും കുടുംബങ്ങളെയും ആകർഷിച്ചു. ഗവർണറേറ്റിൻ്റെ പുറത്തുള്ളവരും ഫെസ്റ്റിവൽ നഗരിയിൽ എത്തി. അനുകൂല കാലാവസ്ഥയും ആളുകളെ ആകർഷിച്ചു.

ഓരോ ദിവസങ്ങളിലും വ്യത്യസ്ത വിഭവ ങ്ങളോടെ ആളും ആരവങ്ങളും ആഘോ ഷവുമായി ഉത്സവപ്രതീതി നിറച്ചാണ് ഫെസ്റ്റിവൽ സമാപിച്ചത്. വിനോദപരി പാടികൾ ആസ്വദിക്കാൻ രാത്രികളിലാണ് കൂടുതൽ പേർ വേദിയിൽ എത്തിയത്.

Story highlight :Curtains for winter festival nights in Buraimi

Related Articles

Back to top button