Sports

ഒമാനിൽ പുതിയ ഹോക്കി സ്റ്റേഡിയം രാജ്യ ത്തിന് സമർപ്പിച്ചു.

മസ്കത്ത് | ഒമാനിൽ പുതിയ ഹോക്കി സ്റ്റേഡിയം രാജ്യ ത്തിന് സമർപ്പിച്ചു. നിർമാണ പ്രവൃത്തികൾ പൂർത്തിയാ ക്കി ‘ഹോക്കി ഒമാൻ’ എന്ന പേരിൽ ഇന്റഗ്രേറ്റഡ് കോംപ്ല ക്സും സ്റ്റേഡിയവും ഹോക്കി ഗ്രൗണ്ടും സാംസ്കാരിക, കായിക, യുവജന മന്ത്രാല യത്തിന് സമർപ്പിച്ചു. ഒമാൻ ആതിഥേയത്വം വഹിക്കുന്ന ഫൈവ്‌സ് ഹോക്കി ലോക കപ്പ്, 2024 പാരിസ് സമ്മർ ഒളിമ്പിക് യോഗ്യത മത്സര ങ്ങൾ എന്നിവക്ക് വരും ദിവ സങ്ങളിൽ ‘ഹോക്കി ഒമാൻ’ വേദിയാകും. ഒളിമ്പിക് യോഗ്യതാ ടൂർണമെന്റിൽ എട്ട് അന്താരാഷ്ട്ര ടീമുകൾ പങ്കെടുകും.

ജനുവരി 15 മുതൽ 21 വരെയാണ് മത്സരങ്ങൾ. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തു ന്ന ടീമുകൾ ഒളിമ്പിക്സിന് യോഗ്യത നേടും. തുടർന്ന് ഈ മാസം 24ന് ആരംഭിച്ച് 31ന് അവസാനിക്കുന്ന ഹോക്കി ലോകകപ്പിന് ‘ഹോക്കി ഒമാൻ’ വേദിയാകും. 5,000ൽ അധികം ആളുകളെ സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാൻ സാധിക്കും. സീറ്റുകൾ ഇളക്കി മറ്റിടങ്ങളി ലേക്ക് മാറ്റാവുന്ന രൂപത്തിലു ള്ളവയുമാണ്. ഏറ്റവും നൂതന സൗകര്യങ്ങളോടെയുള്ളതാ ണ് ഇന്റഗ്രേറ്റഡ് കോംപ്ലക്സ്. അന്താരാഷ്ട്ര ഹോക്കി ഫെ ഡറേഷന്റെ അംഗീകാരവും ഇതിന് ലഭിച്ചിട്ടുണ്ട്.

STORY HIGHLIGHTS:A new hockey stadium was dedicated to the country in Oman.

Related Articles

Back to top button