ഒമാൻ:ഒമാൻ മറ്റൊരു അന്താരാഷ്ട്ര ക്രിക്കറ്റ്പരമ്പരക്ക് കൂടി വേദിയാവുന്നു. ഒമാനും നമീബിയയും തമ്മില്‍ അഞ്ച് മത്സരങ്ങളുള്ള ട്വന്‍റി 20 പരമ്ബര ഏപ്രില്‍ ഒന്നു മുതല്‍ ഏഴുവരെ അമീറാത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ നടക്കും.
വെസ്റ്റ് ഇൻഡീസിലും യു.എസിലുമായി ഈ വർഷം നടക്കുന്ന ട്വന്‍റി 20 ലോക കപ്പിന് യോഗ്യത നേടിയ രണ്ട് ടീമുകള്‍ തമ്മിലുള്ള വാശിയേറിയ മത്സരങ്ങള്‍ കാണാൻ കാത്തിരിക്കുകയാണ് ഒമാനിലെ ക്രിക്കറ്റ് പ്രേമികള്‍. രണ്ട് ടീമുകള്‍ക്കും ലോക കപ്പിന് തയാറെടുക്കാനുള്ള സന്നാഹ മത്സരങ്ങള്‍ കൂടിയാവും ഈ സീരീസ്. ഉച്ച കഴിഞ്ഞ് 2.30നാണ് മത്സരങ്ങള്‍ ആരംഭിക്കുക. ലോകകപ്പില്‍ ശക്തരായ ഇംഗ്ലണ്ട് ആസ്ട്രേലിയ എന്നീ ടീമുകളോടൊപ്പം ഗ്രൂപ്പ് ബിയിലാണ് ഒമാനും നമീബിയയും മത്സരിക്കുന്നത്.
സ്കോട്ട്‌ലൻഡ് ആണ് ഗ്രൂപ്പിലെ അഞ്ചാമത്തെ ടീം. കൗതുകമെന്നോണം ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരം ഒമാനും നമീബിയയും തമ്മിലാണ്. ജൂണ്‍ രണ്ടിന് വെസ്റ്റ് ഇൻഡീസിലെ ബാർബഡോസിലാണ് ഈ മത്സരം. ട്വന്‍റി 20 ലോകകപ്പ് കളിക്കുന്ന മറ്റൊരു ടീമായ പാപുവ ന്യൂഗിനിയയുമായി ഈ മാസം ആദ്യത്തില്‍ നടന്ന ട്വന്‍റി സീരീസില്‍ 2-1ന് വിജയിച്ചത് ഒമാന് ആത്മ വിശ്വാസം നല്‍കുന്ന ഘടകമാണ്. ലോക ട്വന്‍റി 20 റാങ്കിങ്ങില്‍ യു.എ.ഇക്ക് താഴെ 18ാം സ്ഥാനത്താണ് ഒമാൻ.
STORY HIGHLIGHTS:Oman is set to host yet another international cricket series.