FootballSports

ബുറൈമി സ്നേഹതീരം മാസ്റ്റേഴ്‌സ് ഫുട്ബോൾ ടൂർണ്ണമെന്റ് : ബുറൈമി ബ്രദേഴ്സ് ജേതാക്കളായി

ബുറൈമി: സ്നേഹതീരം കൂട്ടായ്മ 40 വയസ്സിന്
മുകളിൽ പ്രായമുള്ളവർക്കായി സംഘടിപ്പിച്ച മാസ്റ്റേഴ്സ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘാടക മികവുകൊണ്ടും കാണികളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. ബുറൈമിയിലെ പ്രമുഖ ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ബുറൈമി ബ്രദേഴ്സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി . രണ്ടാം സ്ഥാനം ബുറൈമി മാർക്കറ്റ് വാരിയേഴ്‌സ് നേടി.

ടൂർണ്ണമെൻറിലെ ഏറ്റവും നല്ല കളിക്കാരനായി സൈനുദ്ദീൻ കുറ്റിപ്പുറം ( മോനു ), ഗോൾകീപ്പർ സലീം ബീരാൻചിറ, ഗോൾഡൻ ബൂട്ട് വിന്നറായി ഇസ്സുദ്ദീനെ തിരഞ്ഞെടുത്തു. എമർജിംങ്ങ്പ്ല യർയായി സിദ്ദീഖ് അൽ മറാമിയെ തിരഞ്ഞെടുത്തു. ബുറൈമിയിലെ പ്രമുഖ വ്യക്തിത്വങ്ങൾ സമ്മാനദാനം നടത്തി.

ഫെബ്രുവരി 29 ന് വ്യാഴാഴ്ച രാത്രി 11 മണിക്ക് സംഘടിപ്പിച്ച ടൂർണ്ണമെന്റിൽ 15 വയസ്സിൽ താഴെയുള്ള ആൺ, പെൺ കുട്ടികളുടെ ഷൂട്ട്ഔട്ട് മത്സരം പ്രത്യേക ആവേശഭരിതമാക്കി മാറ്റി. 12 മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങിൽ സ്നേഹതീരം കോഡിനേറ്റർ സുബൈർ മുക്കത്തിന്റെ അദ്ധ്യക്ഷതയിൽ ബുറൈമി ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ശാന്തകുമാർ ദസരി ഉദ്ഘാടനം നിർവ്വഹിച്ചു, .പ്രസന്നൻ തളിക്കുളം, കമാൽ കൊതുവിൽ എന്നിവർ ആശംസകൾ അറിയിച്ചു. വിൽസൻ പ്ലാമൂട്ടിൽ സ്വാഗതം പറഞ്ഞു. ടൂർണ്ണമെൻറുമായി സഹകരിച്ച എല്ലാവർക്കും ഹുബൈൽ (ഹയ്യാക്ക് ട്രാവൽസ്) നന്ദി രേഖപ്പെടുത്തി.

STORY HIGHLIGHTS:Buraimi Snehathiram Masters Football Tournament: Buraimi Brothers Win

Related Articles

Back to top button