FootballSports

ദേശീയ ടീം സ്ക്വാഡ് പ്രഖ്യാപിച്ചു

മസ്കത്ത്| ഈ മാസം നടക്കുന്ന ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്ക് മു ന്നോടിയായി ദേശീയ ക്യാമ്പിനുള്ള 28 അംഗ സ്ക്വാ ഡിനെ പ്രഖ്യാപിച്ച് പുതിയ പരിശീലകൻ ജറോസ്ലാ വ് സിൽഹാവി.

ഒരു പിടി പുതിയ മുഖങ്ങൾക്കാണ് പരിശീലകന്റെ വിളിയെത്തിയത്. ഹിസ് മജസ്റ്റി കപ്പ് ഉൾപ്പെടെയുള്ള ആഭ്യന്തര ലീഗുകൾ നിരീക്ഷിച്ചും വിദേശ ലീഗുകളിൽ കളിക്കുന്ന ഒമാനി താരങ്ങളുടെ പ്രകടനങ്ങൾ വിലയിരുത്തിയുമാണ് സ്ക്വാഡ് തിരഞ്ഞെടുത്തിരിക്കുന്നത്. ബുധനാഴ്ച മസ്കത്തിൽ ആഭ്യന്തര ക്യാമ്പ് ആരംഭിക്കും.

തുടർച്ചയായി പരാജയങ്ങളും ഫിഫ റാങ്കിംഗിലെ സ്ഥാന നഷ്ടങ്ങളും മറന്ന് തിരിച്ചുവരവിനൊരുങ്ങുന്ന ഒമാൻ ടീമിൽ ചില അപ്രതീക്ഷിത മാറ്റങ്ങളുണ്ടാകുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ചില പരിചയ സമ്പന്നർക്ക് സ്ഥാനം നഷ്ടമാവുകയും പുതുമുഖങ്ങൾക്ക് ദേശീയ ടീമിലേക്ക് വിളിയെത്തിയതും ഇതിന്റെ തു ടർച്ചയാണ്.

പുതിയൊരു ടീമിനെയും തന്റെ കളിശൈലിക്കൊത്ത താരങ്ങളെയും സൃഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തിലാണ് ജറോസ്ലാവ് സിൽ ഹാവിയുടെ ടീം സെലക്ഷൻ.

ലോകകപ്പിന്റെ രണ്ടാംഘട്ട യോഗ്യത മത്സരങ്ങ ളാണ് നടന്നു വരുന്നത്. രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാന ത്താണ് ഒമാൻ. മാർച്ച് 21ന് മസ്കത്തിൽ മലേഷ്യക്കെതിരെയാണ് ഒമാന്റെ അടു ത്ത മത്സരം. തുടർന്ന് മാർച്ച് 26ന് കോലാംലംപൂരിൽ മലേഷ്യയെ നേരിടും. ജൂണിലാണ് തുടർന്നുള്ള മത്സരങ്ങൾ. ചൈനീയ്തായും കിർഗിസ്ഥാനുമാണ് മറ്റു എതിരാളികൾ.

STORY HIGHLIGHTS:New coach Jaroslaw Silhavy announced the 28-member squad for the national camp ahead of the World Cup football qualifiers.

Related Articles

Back to top button