ബി.എച്.ടി സ്പോട്സ് ക്ലബ് അവതരിപ്പിച്ച പ്രഥമ ബി.എച്.ടി പ്രിമിയർ ലീഗ് ടൈറ്റാൻസ് ചാമ്പ്യൻസ് ആയപ്പോൾ യു.പി.സി റണ്ണേഴ്സ് ആയി.
മസ്‌കറ്റ്: ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യു.പി.സി നിശ്ചിത ഓവറിൽ നദീറിന്റെ ബാറ്റിംഗ് മികവിൽ 26 (6) 8 വിക്കറ്റ് നഷ്‍ടത്തിൽ 64 റൺസ് എടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റാൻസ് ഗോകുലിന്റെയും (17) ശ്യം ലാലിന്റെയും (16) ബാറ്റിംഗ് മികവിൽ ഒരു പന്ത് ബാക്കിനിൽക്കേ 8 വികറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു.
ലീഗടിസ്ഥാനത്തിൽ 10 ടീമുകൾ മാറ്റുരച്ചപ്പോൾ പലകളികളിലും വിജയികളെ അറിയാൻ അവസാന പന്തുവരെ കാത്ത് നിൽക്കേണ്ടിവന്നു. ലീഗിലെ ജയപരാജയങ്ങൾക്കൊടുവിൽ ബർക്ക റൈഡർസ്, യു.പി.സി, ടൈറ്റാൻസ് & റൂവി സ്മാഷേഴ്സ് എന്നീ ടീമുകൾ അവസാന നാലിലേക്ക് യോഗ്യത നേടിയെടുത്തു. ഒന്നിനൊന് മെച്ചപ്പെട്ട കളികളാണ് എല്ലാ ടീമുകളും പുറത്തെടുത്തത്.
ആദ്യ സെമിഫൈനലിൽ ബർക്ക റൈഡഴ്സിനെ 9 വിക്കറ്റുകൾക്ക് തോൽപ്പിച്ച് ടൈറ്റാൻസും മറ്റൊരു സെമിഫൈനലിൽ റൂവി സ്മാഷേഴ്സിനെ 51 റൻസിന് അടിയറവ് പറയിച്ച് യു.പി.സി യും കലാശപോരിനായി യോഗ്യത നേടി. ക്രിക്കറ്റ് കളികൾ പുരോഗമിക്കുമ്പോൾ സമാന്തരമായി കുട്ടികൾക്കും സ്ത്രീകൾക്കുമായി ഒട്ടേറെ കൾച്ചറൽ പ്രോഗ്രാമുകളും ഗെയിമുകളും ക്വിസ് മത്സരങ്ങളും നടത്തിയത് കാണികൾക്കും കുടുംബങ്ങൾക്കും വ്യത്യസ്ത അനുഭവമായി. എല്ലാ വിജയികൾക്കും ബി.എച്.ടി സ്പോർട്സ് ക്ലബ് കൈനിറയെ സമ്മാനങ്ങളും നൽകിയപ്പോൾ എല്ലാവരുടെയും സന്തോഷം ഇരട്ടിയായി.
ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ആയി ടൈറ്റാൻസിന്റെ ഗോകുലിനെയും, ടൂർണമെന്റിലെ മികച്ച ബൗളളറായി അൽത്താഫ് (റൂവി സ്മാഷേഴ്സ്), മികച്ച ബാറ്റർ ആയി അഫ്സൽ (UPC), ടൂർണമെന്റിലെ മികച്ച കളിക്കാരനായി യു.പി.സി യുടെ തന്നെ മുഹമ്മദ് ഷെരീഫിനെയും തിരഞ്ഞെടുത്തു. കൂടാതെ നിരവതി പ്രോത്സാഹന സമ്മാനങ്ങളും കളിക്കാർക്കായി വിതരണം ചെയ്തു.
സഘാടന മികവുകൊണ്ടും അവതരണത്തിന്റെ പുതുമകൊണ്ടും ബി.എച്.ടി പ്രിമിയർ ലീഗ് ഒമാനിലെ ക്രിക്കറ്റ് ചരിത്രത്തിൽ ഇടം പിടിക്കുമെന്ന് കളിക്കാരും കാണികളും ഒരേപോലെ അഭിപ്രായപെട്ടു. വരും വർഷങ്ങളിൽ കൂടുതൽ ടീമുകളെ ഉൾപ്പെടുത്തി ഇതിലും വിപുലമായ രീതിയിൽ ടൂർണമെന്റ് സങ്കടിപ്പിക്കുമെന്ന് ബി.എച്.ടി സ്പോർട്സ് ക്ലബ് പ്രസിഡന്റ് ജുനൈദ് അറിയിച്ചു.
കൂടാതെ ടൂർണമെന്റിൽ നിന്ന് സമാഹരിച്ച മുഴുവൻ തുകയും വായനാട് വെള്ളമുണ്ട അൽ കരാമ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി നൽകുമെന്നും ജുനൈദ് അറിയിച്ചു. പിന്നീട് സംസാരിച്ച ബി.എച്.ടി കോർ കമ്മറ്റി അംഗങ്ങളായ ഷംനാദ് & മീരജ് എന്നിവർ ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച കളിക്കാരെയും ടീമുകളെയും പ്രശംസിക്കുകയും ഒപ്പം ടൂർണമെന്റിനു സഹകരിച്ച എല്ലാ ടീമുകളുടെ മാനേജ്‌മെന്റിനോട് നന്ദി അറിയിക്കുകയും ചെയ്തു.
STORY HIGHLIGHTS:First BHT Premier League Titans Winners