EntertainmentNews

കാഴ്ച‌യുടെ പുതിയ അനുഭവമായി ‘തഹായിം’

തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅലാൻ ബനീ ബൂ ഹസ്സനിൽ നട ന്നുവരുന്ന തഹായിം വിൻ്റർ സീസൺ സമാപനത്തിലേക്ക്. ഒരാഴ്ച‌യോളമായി ഈ മരുഭൂ പ്രദേശത്തേക്കൊഴുകുകയാണ് ആയിരങ്ങൾ. 20,000ൽപരം ആളുകളാണ് ഇതുവരെ ഫെസ്റ്റിവലിനെത്തിയത്. ആളും ആരവങ്ങളും ആഘോഷവുമായി ഉത്സവപ്രതീതിയിൽ നിറഞ്ഞ തഹായിം നവ്യാനു ഭൂതി പകരുകയാണ്. വ്യത്യസ്ത വിനോദ, ആസ്വാദന പരിപാടികളോട് കൂടെ ഫെബ്രു വരി മൂന്ന് വരെ ഫെസ്റ്റിവൽ തുടരും. ഗവർണറേറ്റിൻ്റെ പ്രത്യേകതകൾക്കും ഭൂമിശാസ്ത്ര പരമായ വിശേഷങ്ങൾക്കും പ്രചാരം നൽകുന്നതിനും മേഖലയിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്ന തുമായ ലക്ഷ്യങ്ങളോടെയാണ് അധിക്യതർ ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. മേഖലയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു മേള അരങ്ങേറുന്നത്. ആദ്യ ദിവസങ്ങളിൽ തന്നെ ആയിരങ്ങൾ ഫെസ്റ്റി വൽ നഗരിയിൽ എത്തി. പ്രത്യേകം ഒരുക്കിയ വേദിയിൽ വിനോദ പരിപാടികൾ ആസ്വദിക്കാൻ രാത്രികളിലാണ് കൂടുതൽ പേരുന്നത്. സമാന ദിവസങ്ങളായ വാരാ ന്ത്യത്തിൽ വ്യത്യസ്ത പരിപാടി കൾ അരങ്ങേറും.

Story highlight :’Tahaim’ as a new viewing experience

Related Articles

Back to top button