പ്രതിരോധ ഉപകരണങ്ങളുടെ സംഭരണം: ഇന്ത്യയും ഒമാനും ധാരണാപത്രം ഒപ്പുവെച്ചു
പ്രിാധന ഉപകരണങ്ങളുടയും സാമഗ്രികളുടെയും സംഭരണം സംബന്ധിച്ച് ഇന്ത്യയും ഒമാനും ധാരാ പത്രം ഒപ്പുവെച്ചു. ഇന്ത്യൻ പ്രതിരോധ വകുപ്പ് സെക്രട്ടറി ഗിരിധർ അരായും ഒമാൻ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ.മുഹമ്മദ് ബിൻ നാസർ ബിൻ അലി അൽ സത്നബിയും തമ്മിലാണ് കരാർ ഒപ്പുവെച്ചത്. ഇരുവരുടെയും സഹ അധ്യക്ഷതയിൽ ഇന്ത്യൻ ജോയിൻ്റ മിലിട്ടറി കോഓപർറേഷൻ കമ്മിറ്റി യോഗവും മസ്‌കത്തിൽ നടന്നു.
ഇന്ത്യയും ഒമാനും അമ്മിലുള്ള ശക്തമായ പ്രതിരോധ സഹകരണം ഇരുപക്ഷവും അവലോകനം ചെയ്‌തു. പരിശീലനം, സയുക്താഭ്യാസം, വിവരങ്ങളുടെ പങ്കുവെപ്പ്, സമുദ്രശാസ്ത്രം കപ്പൽ നിർമാണം, എം ആർ ഒ എന്നീ മേഖലകളിലെ സഹകരണം പുതിയ തലത്തിക്കുയർത്തുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്‌തു. കൂടാതെ പ്രാദേശികളും അന്തർദേശീയവുമായ വിവിധ വിഷയങ്ങളെ കുറിച്ചും വീക്ഷണങ്ങൾ കൈമാറി. കഴിഞ്ഞ ഡിസംബറിൽ സുൽത്താൻ ഹൈതം ബിൻ താരികിൻ്റെ ഇന്ത്യാ സന്ദർശന വെളയിൽ രൂപപ്പെടുത്തിയ ‘എ പാർട്ട്ണഷിപ്പ് ഫോർ ദി ഫ്യുച്ചർ’ സംയുക്ത വിഷൻ നടപ്പാക്കുന്നതിനുള്ള കരാറിലും ഇന്ത്യൻ പ്രതിരോധ വകുപ്പ് സെക്രട്ടറിയും ഒമാൻ പ്രതിരോധ മന്ത്രംലയം സെക്രട്ടറി ജനറലും ഒപ്പുവെച്ചു.പ്രതിരോധ സാമഗ്രികളുടെ സംഭരണവും ഇതിൽ ഉൾപ്പെടുന്നു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർഷത്തിനിടെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട കൂടുതൽ വിഷയങ്ങളിൽ ചർച്ചകൾ നടക്കും പുതിയ മേഖലകളിലേക്ക് ബന്ധം വ്യാപിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയിൽ ഉയർന്നുവരും.
ഗൾഫ് മേഖലയിലെ ഇന്ത്യയുടെ ഏറ്റവും അടുത്ത പ്രതിരോധ പങ്കാളികളിൽ ഒന്നാണ് സുൽത്താനേറ്റ് ഓഫ് ഒമാൻ.ഇന്ത്യയും ഒമാനും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിൻ്റെ പ്രധാനമായി പ്രതിരോധ സഹകരണം ഉയർന്നു വന്നിട്ടുണ്ട്. തന്ത്രപരമായ പങ്കാളിത്തം എന്നകാഴ് ചപ്പാടിന് കീഴിൽ പ്രവർത്തിക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാ ബദ്ധരാണെന്നും മസ്‌കത്ത് ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞു.
Story highlight :Defense equipment procurement: India and Oman sign MoU