Entertainment

കടകന്‍’ന്റെ സെക്കന്‍ഡ് ലുക്ക് പുറത്തിറങ്ങി.

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്ന ‘കടകന്‍’ സെക്കന്‍ഡ് ലുക്ക് പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍ന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ഹക്കീം ഷാജഹാന്‍ ചിത്രം ‘കടകന്‍’ന്റെ സെക്കന്‍ഡ് ലുക്ക് പുറത്തിറങ്ങി.

നവാഗതനായ സജില്‍ മമ്ബാട് കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് ബോധിയും എസ് കെ മമ്ബാടും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ഖലീലാണ് നിര്‍മ്മാതാവ്. ഗോപി സുന്ദറിന്റെതാണ് സംഗീതം.

‘പ്രണയ വിലാസം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹക്കീം ഷാജഹാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കടകന്‍’ ഒരു പക്കാ ആക്ഷന്‍ ചിത്രമാണെന്നാണ് സൂചന. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വലിയ രീതിയില്‍ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഹരിശ്രീ അശോകന്‍, രഞ്ജിത്ത്, നിര്‍മല്‍ പാലാഴി, ബിബിന്‍ പെരുംമ്ബിള്ളി, ജാഫര്‍ ഇടുക്കി, സോന ഒളിക്കല്‍, ശരത് സഭ, മണികണ്ഠന്‍ ആര്‍ ആചാരി, സിനോജ് വര്‍ഗ്ഗീസ്, ഗീതി സംഗീത, ഫാഹിസ് ബിന്‍ റിഫായി, പൂജപ്പുര രാധാകൃഷ്ണന്‍, ദിനേശ് പ്രഭാകര്‍, കുളപ്പുള്ളി ലീല,പ്രതീപ് ബാലന്‍, മീനാക്ഷി രവീന്ദ്രന്‍, സൂരജ് തേലക്കാട്, ഉണ്ണിനായര്‍, വിജയ് കൃഷ്ണന്‍, തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം: ജസിന്‍ ജസീല്‍, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അര്‍ഷാദ് നക്കോത്ത്, സൗണ്ട് ഡിസൈന്‍: ജിക്കു, റി-റെക്കോര്‍ഡിംങ് മിക്‌സര്‍: ബിബിന്‍ ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബിച്ചു, സെക്കന്‍ഡ് യൂണിറ്റ് ഡിഒപി: ടി ഗോപാല്‍കൃഷ്ണ, ആക്ഷന്‍: ഫീനിക്‌സ് പ്രബു, പിസി സ്റ്റണ്ട്, തവസി രാജ്, വസ്ത്രാലങ്കാരം: റാഫി കണ്ണാടിപറമ്ബ്, മേക്കപ്പ്: സജി കാട്ടാക്കട, ഗാനങ്ങള്‍: ഷംസദ് എടരിക്കോട് എടരിക്കോട്, അതുല്‍ നറുകര, ബേബി ജീന്‍, കോറിയോഗ്രഫി: റിഷ്ദാന്‍, അനഘ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: നസീര്‍ കാരത്തൂര്‍, പ്രൊജക്റ്റ് ഡിസൈനര്‍: ബാബു നിലമ്ബൂര്‍, വി.എഫ്.എക്‌സ് & ടൈറ്റില്‍ ആനിമേഷന്‍: റോ ആന്‍ഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റില്‍സ്: ഡിജിറ്റല്‍ ബ്രാന്‍ഡിംഗ് : ഫ്രൈഡേ പേഷ്യന്റ്,എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈന്‍: കൃഷ്ണപ്രസാദ് കെ വി, പിആര്‍ഒ: ശബരി &വിജിത്ത് വിശ്വനാഥന്‍

STORY HIGHLIGHTS:The second look of Kadakan is out.

Back to top button