News

മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്ര മധ്യേ കോഴിക്കോട് സ്വദേശി വിമാനത്തിൽ വെച്ച് മരിച്ചു.

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്ര മധ്യേ വടകര സഹകരണ ഹോസ്പിറ്റിലിന് സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

വിമാനം ലാൻഡ് ചെയ്യാൻ ഒരുമണിക്കൂർ ശേഷിക്കെ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വിമാനത്തിലായിരുന്നു യാത്ര തിരിച്ചിരുന്നത്. വിമാനം ലാൻഡ് ചെയ്തതിന് ശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ് മരണം സ്ഥിരീകരിച്ചത്. 

അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ് സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്ന സച്ചിൻ രണ്ട് വർഷമായിട്ടൊള്ളു ഒമാനിലെ സുഹാറിൽ എത്തിയിട്ട്. അതിന് മുമ്പ് സൗദിയിലായിരുന്നു ജോലിചെയ്തിരുന്നത്.



പിതാവ്: സദാനന്ദൻ.

ഭാര്യ: ഷെർലി:

മകൻ: ആരോൺ സച്ചിൻ.

STORY HIGHLIGHTS:A native of Kozhikode died on the flight from Muscat to home.

Related Articles

Back to top button