Travel

യാത്രക്കാര്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി ഒമാന്‍ എയര്‍.

ഒമാൻ:മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി ഒമാന്‍ എയര്‍.

പാസഞ്ചര്‍ ബോര്‍ഡിംഗ് സിസ്റ്റത്തില്‍ (പിബിഎസ്) വരുത്തിയ മാറ്റങ്ങളുമായി ബന്ധപ്പെട്ടാണിത്. സുഗമമായ യാത്രാനുഭവം ഉറപ്പാക്കാന്‍ വിമാനം പുറപ്പെടുന്നതിന് 40 മിനിറ്റ് മുമ്ബെങ്കിലും ഇലക്‌ട്രോണിക് ബോര്‍ഡിംഗ് ഗേറ്റുകളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഒമാന്‍ എയര്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു.

ഓഗസ്റ്റ് 4 ഞായറാഴ്ച മുതലാണ് ഈ നിബന്ധന ബാധകമാവുക. ഈ സമയത്തിന് ശേഷം ബോര്‍ഡിംഗ് ഗേറ്റുകള്‍ അടയ്ക്കുമെന്നും വൈകി വരുന്നവര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നും എയര്‍ലൈന്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അവസാന നിമിഷം യാത്ര മുടങ്ങുന്നത് ഒഴിവാക്കാന്‍ എല്ലാവരും സമയക്രമം കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം ചെക്ക്-ഇന്‍ നടപടിക്രമങ്ങളില്‍ മാറ്റങ്ങളില്ലെന്നും അത് നിലവിലുള്ള രീതിയില്‍ തന്നെ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതുപ്രകാരം മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെടുന്നതിന് 60 മിനിറ്റ് മുമ്ബ് യാത്രക്കാര്‍ ചെക്ക് ഇന്‍ ചെയ്യണമെന്നാണ് നിര്‍ദ്ദേശം. 60 മിനുട്ട് മാത്രം ബാക്കിയുള്ള സമയത്ത് ഗേറ്റ് അടയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതിനു ശേഷം വരുന്നവര്‍ക്ക് ബോര്‍ഡിംഗ് ഏരിയയിലേക്ക് പ്രവേശനം ലഭിക്കില്ല.

STORY HIGHLIGHTS:Oman Air has a new proposal for passengers.

Related Articles

Back to top button