Information

ഒമാനില്‍ നാളെ കടല്‍ പ്രക്ഷുബ്ദമാകാൻ സാധ്യത; ജാഗ്രതാ നിര്‍ദേശം നല്‍കി അധികൃതര്‍

ഒമാൻ: മുസന്ദം ഗവർണറേറ്റിന്‍റെ തീരങ്ങളിലും ഒമാൻ കടലിന്‍റെ ചില ഭാഗങ്ങളിലും നാളെ കടല്‍ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

സജീവമായ വടക്കുപടിഞ്ഞാറൻ കാറ്റിനൊപ്പം തിരമാലകള്‍ ശരാശരി രണ്ട് മീറ്റർ വരെ ഉയർന്നേക്കും. കടലില്‍ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം.

വടക്കൻ ബാത്തിന, ബുറൈമി, മുസന്ദം, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളില്‍ ഉയർന്നതും ഇടത്തരവുമായ മേഘങ്ങളുടെ ഒഴുക്ക് തുടരും. മുസന്ദം ഗവർണറേറ്റില്‍ ഒറ്റപ്പെട്ട മഴ പെയ്തേക്കും. തെക്കൻ ശർഖിയ, അല്‍ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളില്‍ രാത്രി വൈകി മുതല്‍ പുലർച്ചെ വരെ താഴ്ന്ന മേഘങ്ങളോ മൂടല്‍ മഞ്ഞോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു.

STORY HIGHLIGHTS:Seas likely to be rough in Oman tomorrow; The authorities issued a warning

Related Articles

Back to top button