Information

മസ്‌കത്ത് ഇന്ത്യന്‍ എംബസിയുടെ പേരിലുള്ള വ്യാജ ഫോണ്‍ കോളുകള്‍ക്കെതിരെ അധികൃതരുടെ മുന്നറിയിപ്പ്.

മസ്‌കത്ത് ഇന്ത്യന്‍ എംബസിയുടെ പേരിലുള്ള വ്യാജ ഫോണ്‍ കോളുകള്‍ക്കെതിരെ അധികൃതരുടെ മുന്നറിയിപ്പ്.

എംബസിയില്‍ നിന്നാണെന്ന് പറഞ്ഞ് പലരും ഫോണ്‍ വിളിച്ച് ഇന്ത്യന്‍ പൗന്മാരെ സമ്പത്തികമായി ചൂഷണം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഡോക്യുമെന്റുകളുമായി ബന്ധപ്പെട്ട് തെറ്റുകളുണ്ടെന്നും ഇതു ശരിപ്പെടുത്തുന്നതിന് പണം ആവശ്യമുണ്ടെന്നും ഉടന്‍ തുക അടയ്ക്കണമെന്നുമുള്ള ഫോണ്‍ കോളുകളാണ് ലഭിക്കുന്നത്.
+180071234 എന്ന നമ്പറില്‍ നിന്നാണ് പലര്‍ക്കും കോളുകള്‍ വന്നിട്ടുള്ളത്. എന്നാല്‍, ആളുകളില്‍നിന്ന് വ്യക്തിപരമായ വിവരങ്ങളോ പെയ്‌മെന്റുകളോ ഒന്നും തന്നെ ഫോണിലൂടെ ആവശ്യപ്പെടുകയില്ലെന്ന് എംബസി അധികൃതര്‍ വ്യക്തമാക്കി. നേരത്തെയും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ഇന്ത്യന്‍ എംബസി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

STORY HIGHLIGHTS:Officials warn against fake phone calls in the name of Muscat Indian Embassy.

Related Articles

Back to top button