പ്രവാസികള്‍ക്ക് ജോലി മാറുന്നതിന് ഇളവ്; ഉത്തരവുമായി ഒമാൻ തൊഴില്‍ മന്ത്രാലയം

ഒമാൻ:വർക്ക് പെർമിറ്റ് പുതുക്കിയതിന് ശേഷം തൊഴിലുടമകള്‍ സാധുവായ തൊഴില്‍ കരാറുകള്‍ രജിസ്റ്റർ ചെയ്തില്ലെങ്കില്‍ പ്രവാസി തൊഴിലാളികള്‍ക്ക് ജോലി മാറാൻ കൂടുതല്‍ സ്വാതന്ത്ര്യം നല്കുന്ന പുതിയ നിയമങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് ഒമാൻ തൊഴില്‍ മന്ത്രാലയം.’അറേബ്യൻ സ്റ്റോറീസ്’ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വർക്ക് പെർമിറ്റ് പുതുക്കുമ്ബോള്‍ കരാർ സിസ്റ്റത്തില്‍ അപ്ലോഡ് ചെയ്യാത്തപക്ഷം, 30 ദിവസത്തിന് ശേഷം തൊഴിലാളിക്ക് സ്വയം പുതിയ തൊഴിലുടമയിലേക്ക് സേവനം മാറ്റാനുള്ള അവകാശം ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്കി. വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും നല്കിയ നോട്ടിസിലാണ് മന്ത്രലയം ഇക്കാര്യം വ്യക്തമാക്കിയത്.
തൊഴില്‍ വിപണിയിലെ സുതാര്യത ഉറപ്പാക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. തൊഴിലാളികളെ നഷ്ടപ്പെടാതിരിക്കാനും ഒമാന്റെ വിശാലമായ തൊഴില്‍ പരിഷ്കരണങ്ങളെ പിന്തുണയ്ക്കാനും തൊഴിലുടമകള്‍ കരാർ രജിസ്ട്രേഷൻ പാലിക്കണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.

STORY HIGHLIGHTS:Oman’s Ministry of Labor issues order allowing expatriates to change jobs