ഉപയോഗിച്ച ടയറുകൾ പിടിച്ചെടുത്തു
ഉപയോഗിച്ച ടയറുകൾ പിടിച്ചെടുത്തു
മസ്കത്ത് | വടക്കൻ ശർഖിയ ഗവർണറേറ്റിൽ വിൽപനക്കു വെച്ച ഉപയോഗിച്ച ടയറുകൾ പിടിച്ചെടുത്തു. ഉപഭോക്തൃ സംരക്ഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് വാണിജ്യ നിയമങ്ങളുടെ ലംഘനം കണ്ടെത്തിയത്. ഉപയോഗിച്ചതായ 113 ടയ റുകൾ പിടിച്ചെടുത്തു. ടയറുകൾ നിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നും ഉപയോഗപ്രദമാണോ യെന്നും പരിശോധിച്ചു.
ഉപയോഗിച്ച ടയറുകൾ വീണ്ടും വിതരണം ചെയ്യു ന്നത് നിരോധച്ചതാണെന്നും നിയമ നടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ ഉണർത്തി. നിർമാണ തീയതി നശിപ്പിച്ച് ടയറുകൾ വിൽക്കു ന്നതും കുറ്റകരമാണ്. നിയമ പ്രകാരമുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലി ക്കാതെ ഉത്പന്നം കൈകാര്യം ചെയ്യുന്നത് തടയുന്ന ഉപ ഭോക്തൃ സംരക്ഷണ നിയമ പ്രകാരമാണ് കുറ്റങ്ങൾ ചുമത്തിയത്. നിയമലംഘനങ്ങൾ തടയുന്നതിനും വാഹനങ്ങ ളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വരും ദിവസങ്ങളിൽ പരിശോധനകൾ തുടരും.
STORY HIGHLIGHTS:Used tires seized