EventsNewsTravel

ടൂറിസം മേഖലയില്‍ കഴിഞ്ഞ വര്‍ഷം പുത്തൻ ഉണര്‍വ് രേഖപ്പെടുത്തിയതായി ഒമാൻ

രാജ്യത്തെ ടൂറിസം മേഖലയില്‍ കഴിഞ്ഞ വര്‍ഷം പുത്തൻ ഉണര്‍വ് രേഖപ്പെടുത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.ഈ അറിയിപ്പ് പ്രകാരം, ഒമാനിലെ ടൂറിസം മേഖലയിലെ സൂചികകളില്‍ 2023 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

2022-ലെ ഇതേ കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്ത് കൊണ്ടാണ് മന്ത്രലായം ഇക്കാര്യം അറിയിച്ചത്.

2023 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ഒമാനില്‍ 3,557,000 സന്ദര്‍ശകര്‍ എത്തിയതായി മന്ത്രാലയം വ്യക്തമാക്കി. 2022-ലെ ഇതേ കാലയളവിലെ സന്ദര്‍ശകരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇതില്‍ 39 ശതമാനം വളര്‍ച്ച ദൃശ്യമാണ്. ഈ കാലയളവില്‍ 3 സ്റ്റാര്‍ മുതല്‍ 5 സ്റ്റാര്‍ വരെ റേറ്റിംഗുള്ള ഹോട്ടലുകളിലെ വരുമാനനിരക്കില്‍ 2022-നെ അപേക്ഷിച്ച്‌ 27% വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

STORY HIGHLIGHTS:Oman recorded a new revival in the tourism sector last year

Related Articles

Back to top button