ഷീഷക്കെതിരെ നടപടി കടുപ്പിച്ച് ഒമാൻ. പിഴ തുക ഇരട്ടിപ്പിച്ചതിന് പിന്നാലെ നിയമം ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരു ത്തുന്നതിന് നടപടികൾ സ്വീകരിക്കുകയാണ് അധിക്യതർ, വ്യക്തികളോ സ്ഥാപനങ്ങളോ ഷീഷ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ നടപടിയുണ്ടാകും. ഷീഷയുടെ വ്യാപനം തടയുക എന്ന ലക്ഷ്യത്തിലാണ് കർശന നടപടി.
ഷീഷകളും ഹുക്കകളും അനുബന്ധ ഉത്പന്നങ്ങളും ഉപയോഗിക്കുകയോ വിൽപന നടത്തുകയോ ചെയ്താൽ 1,000 റിയാലാണ് പിഴ. നേരത്തെ 500 റിയാലാണ് പിഴ ഈടാക്കിയിരുന്നത്. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് പിഴ തുക ഉയർത്തിയത്. ഇനി മുതൽ നിയമലംഘനം ആവർത്തിച്ചാൽ പ്രതിദിനം 50 റിയാൽ വീതവും പിഴയായി അടയ്ക്കണം. ഏറ്റവും ഉയർന്ന പിഴ തുക ഒമാനി 2,000 റിയാൽ ആയിരിക്കും
ഒമാനിലെ വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
അതേസമയം, ഷീഷ വലിക്കുന്നത് ഹൃദയത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. വിവിധ ഫ്ളേവറുകളിലുള്ള പുകയില ഒരുതരം വാട്ടർ പൈപ്പ് ഉപയോഗിച്ച് വലി ക്കുന്നതാണ് ഷീഷ.
ഹുക്ക എന്ന പേരിലും പറയപ്പെടുന്നു. ചാർ ക്കോൾ ഉപയോഗിച്ചാണ് പുകയില പുകയ്ക്കുന്നത്. ഷീഷ മാത്രം വലി ക്കുന്നവരിലെ ഹൃദ്രേ ാഗ സാധ്യത കൂടു തലാണെന്ന് പഠനങ്ങളിൽ കണ്ടെത്തി. ചെറുപ്പത്തിൽ ഷീഷ വലിച്ചു തുടങ്ങു ന്നവരിൽ ഹ്യദയ സംബന്ധമായ രോഗങ്ങൾക്കു ള്ള അപകട സാധ്യതയും വളരെ വലുതാണ്.
ഈ സാഹചര്യത്തിലാണ് പിഴ തുക ഉയർത്തി ഷീഷയെ ചെറുക്കാൻ ഒമാൻ മുന്നോട്ടുവരുന്നത്. ചെറുപ്പക്കാർക്കിടയിൽ ഷീഷ വലിയ ഒരു ശീലമായി മാറികൊണ്ടി രിക്കുന്ന സാഹചര്യത്തിൽ ബോധവത്കരണവും അനിവാര്യമാണ്. ഷീഷ വലിയുടെ അപകടസാധ്യതയെക്കുറിച്ചുള്ള സമഗ്ര ബോധവത്കരണ ശ്രമങ്ങളിലൂടെയും ഷീഷ ഉപയോഗം കുറയ്ക്കണമെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. പുകയില ഉത്പന്നങ്ങളുടെ നികുതി വർധിപ്പിക്കൽ, പൊതു ഇടങ്ങളിൽ പുകവലി നിരോധിക്കൽ തുടങ്ങിയ നയങ്ങളും ഒമാൻ നടപ്പിലാക്കി വരുന്നുണ്ട്.
ഒമാനിലെ വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
Story highlight :Oman tightens action against Sheesha