മസ്കറ്റ്: കുവൈത്ത് അമീർ ചൊവ്വാഴ്ച ഒമാനിലെത്തും. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് ശൈഖ് മിഷല്‍ അല്‍ അഹമ്മദ് അല്‍ ജാബിർ അല്‍ സബാഹ് ഫെബ്രുവരി ആറിന് ഒമാനില്‍ എത്തുന്നത്.
ഫെബ്രുവരി ഏഴ് ബുധനാഴ്ച നടക്കുന്ന ദുഃഖം റിഫൈനറി ആൻഡ് പെട്രോകെമിക്കല്‍ ഇൻഡസ്ട്രീസിൻറെ ഉദ്ഘാടന ചടങ്ങില്‍ കുവൈത്ത് അമീർ ഒമാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിക്കിനൊപ്പം പങ്കെടുക്കും.
അതേസമയം സൗദി ഭരണാധികാരി സല്‍മാൻ രാജാവും കുവൈത്ത് അമീർ ശൈഖ് മിശ്‌അല്‍ അല്‍അഹമ്മദ് അല്‍ജാബർ അല്‍സബാഹും കൂടിക്കാഴ്ച നടത്തിയിരുന്നു. റിയാദിലെ അല്‍അർഗ കൊട്ടാരത്തില്‍ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സല്‍മാൻറെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച നടന്നത്. കൊട്ടാരത്തിലെത്തിയ കുവൈത്ത് അമീറിനെയും അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും സല്‍മാൻ രാജാവ് സ്വാഗതം ചെയ്തു.
സല്‍മാൻ രാജാവിനെ കണ്ടതില്‍ കുവൈത്ത് അമീർ സന്തോഷം പ്രകടിപ്പിച്ചു. സ്വീകരണ വേളയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത സാഹോദര്യ ബന്ധങ്ങള്‍ അവലോകനം ചെയ്തു. സ്വീകരണച്ചടങ്ങില്‍ സഹമന്ത്രി അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുല്‍ അസീസ് പങ്കെടുത്തു. ചൊവ്വാഴ്ച വൈകീട്ടാണ് കുവൈത്ത് അമീർ ഒൗദ്യോഗിക സന്ദർശനാർഥം റിയാദിലെത്തിയത്. അധികാരമേറ്റതിന് ശേഷമുള്ള കുവൈത്ത് അമീറിൻറെ ആദ്യ വിദേശ സന്ദർശനമാണിത്. കുവൈത്ത് അമീറായി സ്ഥാനമേറ്റെടുത്ത ശേഷമുള്ള ശൈഖ് മിശ്‌അല്‍ അല്‍അഹമ്മദ് അല്‍ജാബർ അല്‍സബാഹിെൻറ ആദ്യ വിദേശയാത്രയാണ് സൗദി അറേബ്യയിലേക്ക് നടത്തിയത്. ചൊവ്വാഴ്ച രാത്രി റിയാദിലെത്തിയ അദ്ദേഹത്തെ കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാൻ സ്വീകരിച്ചു.
STORY HIGHLIGHTS:Emir of Kuwait to Oman for two-day official visit