News
ഇന്ത്യയിലെ ഒമാൻ അംബാസഡര്‍ ധനകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
![](https://i0.wp.com/www.omanupdate.com/wp-content/uploads/2024/09/n63226413817272921287963b124b71b90ea8b9ca8b34c0276394d090ca03df6bf1c448bdc658fc8af8f26f.jpg?resize=780%2C470&ssl=1)
ഒമാൻ:ഇ ന്ത്യയിലെ ഒമാൻ അംബാസഡർ ഇസ്സ സലേഹ് അല്‍ ഷിബാനി ഇന്ത്യൻ ധനകാര്യ മന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി.
ഇന്നലെ ഡല്‍ഹിയില്‍ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച. ഇന്ത്യയും, ഒമാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ഇരുവരും കൂടിക്കാഴ്ചയില്‍ ചർച്ച ചെയ്തു. കൂടുതല്‍ ശക്തമായ വ്യാപാരബന്ധങ്ങള്‍ ഉറപ്പാക്കുന്നത് സംബന്ധിച്ചും, വാണിജ്യ മേഖലകളിലും തന്ത്രപ്രധാനമായ മേഖലകളിലും കൂടുതല്‍ ദൃഡമായ ബന്ധങ്ങള്‍ ഉറപ്പ് വരുത്തുന്നത് സംബന്ധിച്ചും ഇരുവരും വിശകലനം ചെയ്തു.
STORY HIGHLIGHTS:Oman Ambassador to India meets Finance Minister
Follow Us