News
ഫാമിലെ ഒട്ടകങ്ങളെ ആക്രമിച്ച് കൊന്നു; ഒമാനില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ഒമാൻ:സഹം വിലായത്തിലെ ഫാമില്‍ നിരവധി ഒട്ടകങ്ങള്‍ ചത്ത സംഭവത്തില്‍ രണ്ടുപേരെ നോർത്ത് ബാത്തിന പൊലീസ് കമാൻഡ് പിടികൂടി.
പ്രതികളിലൊരാള്‍ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിയതാണ് ഒട്ടകങ്ങള്‍ക്ക് ജീവൻ നഷ്ടപ്പെടാനിടയാക്കിയത്. ഒട്ടക ഉടമയും പ്രതികളും തമ്മിലുള്ള വ്യക്തിപരമായ തർക്കങ്ങളാണ് അതിക്രമത്തിന് കാരണം. പ്രതികള്‍ക്കെതിരായ നിയമനടപടികള്‍ പൂർത്തിയായിവരികയാണെന്ന് റോയല്‍ ഒമാൻ പൊലീസ് എക്‌സില്‍ അറിയിച്ചു.
STORY HIGHLIGHTS:The camels on the farm were attacked and killed; Two arrested in Oman
Follow Us