News

പ്രവാസികള്‍ക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം

ഒമാൻ:രാജ്യത്ത് സെമി സ്കില്ഡ് ജോലികള് ചെയ്യുന്ന പ്രവാസികള്ക്ക് വിദേശ നിക്ഷേപ ലൈസന്സ് നല്കുന്നത് നിര്ത്തലാക്കി ഒമാൻ .

സ്വകാര്യ മേഖലയില്‍ തൊഴില്‍ മന്ത്രാലയം തരംതിരിച്ച ‘സെമി സ്കില്‍ഡ്‘ ജോലികളില്‍ ഏർപ്പെട്ടിരിക്കുന്ന പ്രവാസികള്‍ക്കാണ് ഈ വിലക്ക് നേരിടേണ്ടി വരുക.

ഈ വിവരം പുറത്തുവിട്ടത് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രമോഷ൯ മന്ത്രാലയമാണ്. ഇത്തരക്കാർക്ക് വിദേശ നിക്ഷേപ ലൈസൻസ് നല്‍കുന്നത് നിർത്തിവെക്കും. വ്യാജ വിദേശ നിക്ഷേപ ലൈസൻസ് അപേക്ഷകളുടെ എണ്ണം കുറക്കുന്നതിനായാണ് മന്ത്രാലയ ഈ നടപടി കൈകോണ്ടിരിക്കുന്നത്. പ്രവാസികള്‍ക്ക് നിക്ഷേപമിറക്കി കമ്ബനികള്‍ സ്ഥാപിക്കാനുള്ള അവസരം ഈ നിയമ ഭേദഗതിയിലൂടെ ഇല്ലാതാവുകയാണ്.

തൊഴില്‍ മന്ത്രാലയം തരംതിരിച്ച ‘സെമി സ്കില്ഡ്’ തൊഴിലുകള്‍ക്ക് ലൈസൻസ് കൈവശം വച്ചിരിക്കുന്ന താമസക്കാരെയാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. നിലവില്‍ കമ്ബനികളില്‍ ജോലി ചെയ്യുന്ന വിദഗ്ധരായ പ്രഫഷണലുകള്‍ക്ക് അവരുടെ തൊഴിലുടമയുടെ അംഗീകാരമുണ്ടെങ്കില്‍ വിദേശ നിക്ഷേപ ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കുന്നതായിരുന്നു.

STORY HIGHLIGHTS:Oman’s new decision is a setback for expatriates

Related Articles

Back to top button