News

തൃശ്ശൂർ സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

തൃശ്ശൂർ സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

മസ്‌കറ്റ്: ബർക്ക അൽ സീർ കമ്പനിയിൽ ജോലി ചെയ്യുന്ന തൃശ്ശൂർ സ്വദേശി മാത്യൂസ് ചിറമ്മൽ ജോസ് ഹൃദയാഘാതം മൂലം മരണപ്പെട്ടു.

തൃശ്ശൂർ  കാട്ടൂർ പഞ്ചായത്തിൽ കരാഞ്ചിറ ഹൈസ്കൂളിന് സമീപം താമസിക്കുന്ന, ഇതേ സ്കൂളിലെ റിട്ടയേഡ് അധ്യാപിക കൊച്ചുമേരി ടീച്ചറുടെ മകൻ മാത്യൂ ഇന്ന് രാവിലെ ഹൃദയാഘാതം മൂലം ബർക്ക ബദർ അൽ സമാ ആശുപത്രിയിൽ വെച്ച് മരണണടഞ്ഞു.

ഭാര്യ: കരോലിൻ (കിംജി രാംദാസ് കമ്പനി ജീവനക്കാരി ആണ്). സഹോദരൻ: ആൻഡ്രൂസ് (യു.എ. ഇ. സ്പിന്നീസ് കമ്പനി ജീവനക്കാരൻ ആണ്).

മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി ഇന്ന് രാത്രി ഒമാൻ എയറിൽ (കൊച്ചി) നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

STORY HIGHLIGHTS:A native of Thrissur died of a heart attack in Oman.

Related Articles

Back to top button