Sports

ബാഡ്മിന്റണ്‍ ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി.

കടുത്ത വേനലില്‍ കായിക പ്രേമികള്‍ക്ക് ആശ്വാസവും ആവേശവുമായി ഒമാൻ കണ്‍വെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററില്‍ ഒരുക്കിയ സ്പോർട്സ് സ്പാർക്കില്‍ പ്രൊ എഡ്ജ് സ്പോർട്സ് സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി.

നാല് ദിവസങ്ങളിലായി നടന്ന ടൂർണമെന്റില്‍ ഒൻപത് വിഭാഗങ്ങളിലായി സ്വദേശികളും വിദേശികളുമായി ഇരുനൂറിലേറെ ബാഡ്മിന്റണ്‍ താരങ്ങളാണ് മാറ്റുരച്ചത്. ആവേശകരമായ മത്സരം വീക്ഷിക്കാൻ നൂറുകണക്കിന് കായിക പ്രേമികളും എത്തിയതോടെ കണ്‍വെൻഷൻ സെന്ററിലെ ശീതികരിച്ച കോർട്ടുകള്‍ ആവേശത്തില്‍ ഇളകിമറിഞ്ഞു.

പതിനൊന്നു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ദിയ ബാലാജി റണ്ണർ അപ്പും വമിക വിനോദ് ജേതാവുമായി. ഇതേ വിഭാഗത്തിലെ ആണ്‍കുട്ടികളുടെ മത്സരത്തില്‍ ആദിത്യ സിംഗാള്‍ റണ്ണറപ്പും ഷാസില്‍ മുഹമ്മദ് ജേതാവുമായി. പതിനഞ്ചു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പല്ലവി അഭിലാഷ് നായർ റണ്ണറപ്പും ഷെനെല്ലി ലൂയിസ് ജേതാവുമായി. പതിനഞ്ചു വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇയാൻ ജോർജ് റണ്ണറപ്പും അമൻ ഡി കോസ്റ്റ ജേതാവുമായി. പത്തൊൻപത് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അമീന സെഹ്റ റണ്ണറപ്പും ഉത്തര അഭിലാഷ് നായർ ജേതാവുമായി. പത്തൊൻപത് വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വൈഭവ് രാംദോസ് റണ്ണറപ്പും ഹിംനേഷ് ഷഹ്ലോട്ട് ജേതാവുമായി.

മിക്സഡ് ഡബിള്‍സ് വിഭാഗത്തില്‍ ബിത മൻസൂരി- വൈശാഖ് നായർ സഖ്യം ജേതാക്കളായപ്പോള്‍ പുരുഷന്മാരുടെ ഡബിള്‍സ് ‘ബി’ കാറ്റഗറിയില്‍ ജെബിൻ ജേക്കബ്- സന്ദീപ് സഖ്യം കിരീടം നേടി. കാണികളെ ഏറെ ആവേശം കൊള്ളിച്ച പുരുഷന്മാരുടെ ഡബിള്‍സ് ‘എ’ കാറ്റഗറിയില്‍ അനിസ് ലാല്‍- നിതേഷ് സഖ്യം കിരീടം നേടി. വിജയികള്‍ക്ക് ഒമാൻ റാക്കറ്റ് സ്പോർട്സ് കമ്മിറ്റി വൈസ് ചെയർമാൻ താഹിർ അല്‍ ബർവാനി, മസ്കറ്റ് ബാഡ്മിന്റണ്‍ ക്ലബ് ചെയർമാൻ മുഹമ്മദ് ഗുലും ഫജ്വാനി, സാബ്കോ സ്പോർട്സ് ഡെപ്യൂട്ടി ജനറല്‍ മാനേജർ അലിസ്റ്റർ, ഒമാൻ കണ്‍വെൻഷൻ ആൻഡ് എക്സിബിഷൻ ഓപ്പറേഷൻ മാനേജർ സഫിയ ഹസ്സൻ സാല അല്‍ അബ്രി, വി നെറ്റ്വർക്ക് സൊല്യൂഷൻ മാനേജിങ് ഡയറക്ടർ യോഗേന്ദ്ര കട്യാർ എന്നിവർ ചേർന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു..

ടൂർണമെന്റിന്റെ വിജത്തിനായി മത്സരങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച മാച്ച്‌ ഒഫീഷ്യലുകളെയും മത്സരം നിയന്ത്രിച്ച റഫറിമാരെയും ചടങ്ങില്‍ ആദരിച്ചു. മോണിങ് സ്റ്റാർ ബാഡ്മിന്റണ്‍ കൂട്ടായ്മയിലെ അംഗങ്ങളായിരുന്നു മത്സരം നിയന്ത്രിച്ചത്.

പൊള്ളുന്ന ചൂടില്‍ കായിക വിനോദങ്ങളില്‍നിന്ന് അകന്നു നിന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും കണ്‍വെൻഷൻ സെന്ററിലെ സ്പോർട്സ് സ്പാർക് ഏറെ ആശ്വാസമായി. എന്നാല്‍ ഇവിടെ വന്നവരെ ഏറെ ആവേശത്തിലാഴ്ത്തിയത് ഇത്തരം ടൂർണമെന്റുകളാണെന്നും ഇതിനായി മുന്നോട്ട് വന്ന പ്രൊ എഡ്ജ് സ്പോർട്സ് അക്കാദമി ഭാരവാഹികളെ അഭിനന്ദിക്കുന്നതായും സ്പോർട്സ് സ്പാർക്കിനു മേല്‍നോട്ടം വഹിക്കുന്ന സാബ്കോ സ്പോർട്സ് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. വേനല്‍ അവധിയായിട്ടും ഒട്ടേറെ ആളുകള്‍ രാജ്യത്തിനു പുറത്തു അവധിക്കായി പോയ സമയമായിട്ടും ബാഡ്മിന്റണ്‍ ടൂർണമെന്റിന് ലഭിച്ച ആവേശകരമായ പ്രതികരണം അത്ഭുതപെടുത്തി. കായിക മത്സരങ്ങള്‍ ആസ്വദിക്കുക എന്നതിലുപരി ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കാൻ സ്പോർട്സ് സ്പാർക് എങ്ങിനെ ഉപയോഗപ്പെടുത്താം എന്ന് കായിക പ്രേമികള്‍ക്കും, ജനങ്ങള്‍ക്കും മനസ്സിലായി. വരും വർഷങ്ങളില്‍ കൂടുതല്‍ വിപുലമായി ടൂർണമെന്റ് സംഘടിപ്പിക്കുമെന്നും പ്രൊ എഡ്ജ് സ്പോർട്സ് ചെയർമാൻ നാസർ അബ്ദുള്ള അല്‍ ഹാർത്തി പറഞ്ഞു.

STORY HIGHLIGHTS:An exciting conclusion to the badminton tournament organized by Pro Edge Sports at the Sports Spark held at the Oman Convention and Exhibition Center.

Related Articles

Back to top button