Sports

ഒമാൻ ഡെസേര്‍ട്ട് മാരത്തണിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു

ലോകത്തിലെ അറിയപ്പെട്ട മരുഭൂമി റേസുകളിലൊന്നായ ഒമാൻ ഡെസേർട്ട് മാരത്തണിന്റെ 11-ാം എഡിഷൻ 2026 ജനുവരി 10-14 തീയതികളില്‍ വടക്കൻ ഷാർഖിയ ഗവർണറേറ്റിലെ ബിദിയയിലെ സ്വർണ്ണ മണലില്‍ നടക്കുമെന്നു സംഘാടക സമിതി അറിയിച്ചു.

ലോകമെമ്ബാടുമുള്ള പ്രശസ്ത ഓട്ടക്കാരുടെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കുന്ന പരിപാടിയുടെ രജിസ്ട്രേഷൻ തുടങ്ങി. ലോകോത്തര താരങ്ങള്‍ ഇതിനോടകം തന്നെ മത്സരത്തില്‍ പങ്കെടുക്കാൻ സമ്മതം അറിയിച്ചതോടെ മാരത്തണ്‍ ലോക ശ്രദ്ധ നേടുകയാണ്.

ലോകത്തിലെ പ്രധാന ദീർഘദൂര ഓട്ട ഇനങ്ങളിലൊന്നായി ഒമാൻ ഡെസേർട്ട് മാരത്തണ്‍ അന്താരാഷ്ട്ര അംഗീകാരം നേടിയിട്ടുണ്ട്. ഓട്ടത്തിനായി സമർപ്പിച്ചിരിക്കുന്ന ഏറ്റവും പ്രമുഖ ആഗോള മാസികകളിലൊന്നായ റണ്ണർസ് വേള്‍ഡ് ജർമ്മനിയിലെ ഫീച്ചർ ചെയ്ത കവറേജിനെ തുടർന്നാണ് ഈ നേട്ടം.

ഇന്റർനാഷണല്‍ ഓർഗനൈസേഷനായ ഷീറേസസില്‍ നിന്ന് അക്രഡിറ്റേഷൻ ലഭിക്കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ ഇവന്റ് എന്ന പ്രത്യേകതയും ഒമാൻ ഡെസേർട്ട് മാരത്തണിനുണ്ട്. കായികരംഗത്ത് ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിന് പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ഷീറേസസ്.

ദീർഘദൂര ഓട്ടങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായുള്ള മാരത്തണിന്റെ പ്രതിബദ്ധതയാണ് ഈ അംഗീകാരം കാണിക്കുന്നത്. റോഡ്, മൗണ്ടൻ റേസുകളില്‍ സ്ത്രീകള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും, ആഗോളതലത്തില്‍ ദീർഘദൂര ഓട്ടങ്ങളില്‍ അവരുടെ പങ്കാളിത്തം 16% മാത്രമാണ്.

STORY HIGHLIGHTS:Registration for the Oman Desert Marathon has begun

Related Articles

Back to top button