Sports

എം.സി.സി ഇലവൻ സുവൈക്കും, റാപ്റ്റേഴ്സ് വുമണും മസ്‌കറ്റ് ടെന്നിസ് ക്രിക്കറ്റ് ലീഗ് ജേതാക്കൾ


എം.സി.സി ഇലവൻ സുവൈക്കും, റാപ്റ്റേഴ്സ് വുമണും മസ്‌കറ്റ് ടെന്നിസ് ക്രിക്കറ്റ് ലീഗ് ജേതാക്കൾ

മസ്‌കറ്റ്: ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ സംഘടിപ്പിച്ച സ്പോർട്സ് സ്‌പാർക്ക് പരിപാടിയുടെ ഭാഗമായി നടന്ന മസ്‌കറ്റ് ടെന്നിസ് ക്രിക്കറ്റ് ലീഗ് ഇൻഡോർ ബോക്സ് ക്രിക്കറ്റ് ടൂർണമെന്റ് ആവേശകരമായി സമാപിച്ചു. പുരുഷ–വനിതാ വിഭാഗങ്ങളിലായി 40-ലേറെ ടീമുകൾ പങ്കെടുത്ത മത്സരത്തിൽ, പുരുഷ വിഭാഗത്തിൽ എം.സി.സി ഇലവൻ സുവൈക്കും, വനിതാ വിഭാഗത്തിൽ റാപ്റ്റേഴ്സ് വുമണും കിരീടം നേടി.



കമ്മിൻസ് കാറ്ററിംഗ് ടൈറ്റിൽ സ്‌പോൺസറായും, ലൈക്ക സ്വിച്ച്‌ഗിയർ സപ്പോർട്ടിംഗ് സ്‌പോൺസറായും പ്രവർത്തിച്ചു. ഒമാൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ജതിന്ദർ സിംഗ്, വനിതാ ടീമിന്റെ ക്യാപ്റ്റൻ പ്രിയങ്ക മെൻഡോൻസ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

പുരുഷ വിഭാഗത്തിൽ 32 ടീമുകൾ മത്സരിച്ചു. എം.സി.സി ഇലവൻ സുവൈഖ് ജേതാക്കളായപ്പോൾ, ഇ.ഐ. ക്ലാസിക്കോ റണ്ണർ-അപ്പായി. മികച്ച കളിക്കാരനായി രണാ താഹ അലി (എം.സി.സി ഇലവൻ), മികച്ച ബാറ്റ്സ്മാനായി തൈമൂർ അലി (ഗ്രീൻ സ്റ്റാർസ്), മികച്ച ബൗളറായി വിജേഷ് (ബ്രാവോസ് ഇലവൻ) എന്നിവർ തെരഞ്ഞെടുത്തു.



വനിതാ വിഭാഗത്തിൽ 8 ടീമുകൾ പങ്കെടുത്തു. മസ്‌കറ്റ് ടെന്നിസ് ബോൾ ക്രിക്കറ്റ് സംഘടിപ്പിച്ച ആദ്യ വനിതാ ക്രിക്കറ്റ് ടൂർണമെന്റെന്ന നിലയിൽ മത്സരങ്ങൾ ചരിത്രത്തിൽ ഇടം നേടി. റാപ്റ്റേഴ്സ് വുമൺ ജേതാക്കളായപ്പോൾ, ഐ.എസ്.സി എം.കെ.വി റണ്ണർ-അപ്പായി. മികച്ച കളിക്കാരിയായി ഫിസ ജാവേദ് (റാപ്റ്റേഴ്സ് വുമൺ), മികച്ച ബാറ്റ്സ്‌വുമണും ബൗളറും നിത്യ ജോഷി (റാപ്റ്റേഴ്സ് വുമൺ)യായി തെരഞ്ഞെടുക്കപ്പെട്ടു.



ടൂർണമെന്റ്, കായിക മികവിനൊപ്പം ഒമാനിലെ ക്രിക്കറ്റ് പ്രേമികളിൽ സൗഹൃദവും സമൂഹാത്മക മൂല്യങ്ങളും വളർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഭാവിയിൽ വനിതാ ക്രിക്കറ്റിന് കൂടുതൽ പ്രാധാന്യം നൽകി, സമാനമായ മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

STORY HIGHLIGHTS:MCC XI Suwaik and Raptors Women win Muscat Tennis Cricket League

Related Articles

Back to top button