ഒമാനിൽ ERAയുടെ നേതൃത്വത്തിൽ എറണാകുളം ജില്ലക്കാരുടെ ഓണാഘോഷം

ഒമാനിൽ ERAയുടെ നേതൃത്വത്തിൽ എറണാകുളം ജില്ലക്കാരുടെ ഓണാഘോഷം
ഒമാൻ:ഒമാനിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ എറണാകുളം റെസിഡന്റ്സ് അസോസിയേഷൻ (ERA)യുടെ നേതൃത്വത്തിൽ, ഭംഗിയുറ്റ ഓണാഘോഷം ഒമാൻ അവന്യൂസ് മാളിലെ പ്ലാറ്റിനം & ഗോൾഡ് ഹാളുകളിൽ വെച്ച് നടന്നു.


നാനൂറിലധികം കുടുംബാംഗങ്ങൾ സജീവമായി പങ്കെടുത്ത പരിപാടിക്ക് പ്രസിഡന്റ് ഫൈസൽ പോഞ്ഞശ്ശേരി അധ്യക്ഷത വഹിച്ചു. വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ ഡോ. മനോജ് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ മുഖ്യാതിഥിയായി മക്കാ ഗ്രൂപ്പ് ചെയർമാൻ മമ്മൂട്ടി പങ്കെടുത്തു.

സെക്രട്ടറി അനീഷ് സെയ്ദ് സ്വാഗതം ആശംസിച്ചു, ട്രഷറർ ബിബു കരീം നന്ദി രേഖപ്പെടുത്തി. അലിമുഹമ്മദ്, ജിതിൻ വിനോദ്, മുഹമ്മദ് തയ്യിബ്, ഖലീൽ, അജയ് എന്നിവർ വിവിധ കലാപരിപാടികൾക്ക് നേതൃത്വം നൽകി.
സംഗീതം, നൃത്തം, ഗെയിംസ് തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ഉൾക്കൊള്ളിച്ച ഓണാഘോഷം, നാട്ടിൻപുറത്തെ ഓണസമ്മേളനങ്ങളുടെ സൗഹൃദസ്മരണകളെ എല്ലാവർക്കും പുതുക്കിക്കൊടുത്തു.



STORY HIGHLIGHTS:Onam celebrations in Oman led by ERA by Ernakulam district residents