News

ഒടിപി പങ്കിടരുത്, ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്; സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ഒമാൻ പൊലീസ്

ബാങ്ക് വിവരങ്ങളും ഒടിപി (OTP) ഉള്‍പ്പെടെയുള്ള രഹസ്യകോഡുകളും മറ്റുള്ളവരുമായി പങ്കിടുന്നതിനെതിരെ കർശന ജാഗ്രതാ നിർദ്ദേശവുമായി റോയല്‍ ഒമാൻ പൊലീസ് (ROP).

വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഔദ്യോഗിക സ്ഥാപനങ്ങളുടെ പേരിലടക്കം എത്തുന്ന വ്യാജ സന്ദേശങ്ങളെ കരുതിയിരിക്കണമെന്നും ആർ.ഒ.പി വ്യക്തമാക്കി.

തട്ടിപ്പിന് ഇരയായവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന വീഡിയോ സഹിതമാണ് റോയല്‍ ഒമാൻ പൊലീസ് ബോധവല്‍ക്കരണ പോസ്റ്റ് പങ്കുവെച്ചത്. ആകർഷകമായ ഓഫറുകള്‍ കണ്ട് അഡ്വാൻസ് തുക കൈമാറിയതും, ഔദ്യോഗിക പ്രതിനിധിയാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ വിവരങ്ങള്‍ കൈമാറിയതുമെല്ലാം തട്ടിപ്പിന് ഇരയായവർ വീഡിയോയില്‍ വെളിപ്പെടുത്തുന്നുണ്ട്.

അപരിചിതമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതും വ്യക്തിഗത വിവരങ്ങള്‍ കൈമാറുന്നതും ഒഴിവാക്കണമെന്നും, വിവരങ്ങള്‍ നല്‍കുന്നതിന് മുമ്പ് ഉറവിടത്തിന്റെ വിശ്വാസ്യത ഉറപ്പാക്കണമെന്നും പൊലീസ് ഓർമ്മിപ്പിച്ചു.

Story Highlights:Don’t share OTPs, don’t click on links; Oman Police warns against cyber fraud

Related Articles

Back to top button