News

സലാം എയറിനെ സര്‍ക്കാര്‍ ഏറ്റെടുത്തത് വ്യോമയാന മേഖലയിലെ മത്സരക്ഷമത വര്‍ധിപ്പിക്കും’; ഒമാൻ എയര്‍

സലാം എയറിനെ സർക്കാർ ഏറ്റെടുത്ത നടപടി ഒമാന്റെ വ്യോമയാന മേഖലയിലെ മത്സരക്ഷമത വർധിപ്പിക്കുമെന്ന് ഒമാൻ ‌എയർ.

ഈ നീക്കം വിപണിയിലെ മത്സരം ഇല്ലാതാക്കുമെന്ന മാധ്യമങ്ങളിലെ ആശങ്കകള്‍ക്ക് മറുപടിയായാണ് ഒമാൻ എയർ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.

ഏറ്റെടുക്കലിന് ശേഷവും ഒമാൻ എയറും സലാം എയറും രണ്ട് സ്വതന്ത്ര സ്ഥാപനങ്ങളായി തന്നെ പ്രവർത്തിക്കും. ഇരുവിഭാഗത്തിനും സ്വന്തമായ ഭരണനിർവ്വഹണവും സാമ്ബത്തിക ഘടനയും വിമാനശേഖരവും ഉണ്ടായിരിക്കും.

ഇത് വിപണിയില്‍ ആരോഗ്യകരമായ മത്സരം നിലനിർത്താൻ സഹായിക്കും. മുമ്ബ് ഒരേ റൂട്ടുകളില്‍ ഇരു വിമാനക്കമ്ബനികളും തമ്മില്‍ നടന്ന കടുത്ത മത്സരവും മറ്റ് പ്രാദേശിക വിമാനക്കമ്ബനികളില്‍ നിന്നുള്ള സമ്മർദവും വലിയ സാമ്ബത്തിക നഷ്ടത്തിന് കാരണമായിരുന്നു. സലാം എയറിനെ തകർച്ചയില്‍ നിന്ന് രക്ഷിക്കാനും രാജ്യത്തെ രണ്ടാമത്തെ ദേശീയ വിമാനക്കമ്ബനിയായി നിലനിർത്താനും സർക്കാർ ഇടപെടല്‍ അനിവാര്യമായിരുന്നുവെന്ന് ഒമാൻ എയർ വ്യക്തമാക്കി.

Story Highlights:Oman Air: Government’s acquisition of Salam Air will increase competitiveness in the aviation sector

Related Articles

Back to top button