ഒമാനില്‍ മഴയ്ക്ക് സാധ്യത; വടക്കൻ ഗവര്‍ണറേറ്റുകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

വടക്കൻ ഗവർണറേറ്റുകളില്‍ നാളെ (ഏപ്രില്‍ 9, വ്യാഴം) മുതല്‍ ഞായറാഴ്ച (ഏപ്രില്‍ 12) വരെ മഴയ്ക്ക് സാധ്യതയുള്ളതായി നാഷണല്‍ മള്‍ട്ടി-ഹാസാർഡ് ഏർലി വാണിങ് സെന്റർ അറിയിച്ചു.
വിവിധ ഗവർണറേറ്റുകളില്‍ മേഘാവൃതമായ അന്തരീക്ഷമായിരിക്കും അനുഭവപ്പെടുക. ഒറ്റപ്പെട്ടതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യതയെങ്കിലും ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുള്ളതിനാല്‍ ദൃശ്യപരത കുറയാൻ ഇടയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി. മലയോര മേഖലകളിലും വാദികളിലും ജലപ്രവാഹം ഉണ്ടായേക്കാം. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും യാത്രക്കാരും പ്രത്യേക ജാഗ്രത പാലിക്കണം. വാദികള്‍ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

Story Highlights:Rain likely in Oman; Alert issued in northern governorates



