സുഹാര്‍ വ്യാവസായ മേഖലയില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; റോഡ് അറ്റകുറ്റപ്പണി ഏപ്രില്‍ 27 വരെ

സുഹാര്‍ വ്യാവസായ മേഖലയില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; റോഡ് അറ്റകുറ്റപ്പണി ഏപ്രില്‍ 27 വരെ
സുഹാറിലുള്ള ഫലജ് അല്‍ അവാഹി വ്യാവസായിക മേഖലയില്‍ നാളെ (ശനിയാഴ്ച) മുതല്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.
അടിയന്തരമായ റോഡ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാലാണ് റോഡ് താല്‍ക്കാലികമായി അടച്ചിടുന്നതെന്ന് വടക്കൻ ബാത്തിന മുനിസിപ്പാലിറ്റി അറിയിച്ചു. ഏപ്രില്‍ 27 വരെയാണ് ഈ നിയന്ത്രണം നിലവിലുണ്ടാകുക.
അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വാഹനയാത്രക്കാരും പ്രദേശവാസികളും ബദല്‍ മാർഗങ്ങള്‍ ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. റോഡിലെ സുരക്ഷാ ക്രമീകരണങ്ങളും ട്രാഫിക് നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നും അപകടങ്ങള്‍ ഒഴിവാക്കാൻ സഹകരിക്കണമെന്നും മുനിസിപ്പാലിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
വ്യാവസായിക മേഖലയിലെ ചരക്ക് നീക്കത്തെയും തൊഴിലാളികളുടെ യാത്രയെയും ബാധിക്കുമെന്നതിനാല്‍ യാത്രകള്‍ മുൻകൂട്ടി പ്ലാൻ ചെയ്യേണ്ടതാണ്.

Story Highlights:Traffic restrictions in Suhar industrial area from tomorrow; road maintenance until April 27



