HealthNews

പ്രവാസികൾക്ക് കൈത്താങ്ങായി അബീർ ഹോസ്പിറ്റൽ: രാത്രികാലങ്ങളിൽ സൗജന്യ പരിശോധനയും സ്ത്രീ സുരക്ഷാ പദ്ധതികളും പ്രഖ്യാപിച്ചു.



മസ്‌കറ്റ്: ഒമാനിലെ പ്രവാസി സമൂഹത്തിന് ആശ്വാസമേകി റൂവി അബീർ ഹോസ്പിറ്റലിന്റെ പുതിയ പ്രഖ്യാപനങ്ങൾ. ഹോസ്പിറ്റലിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘കമ്മ്യൂണിറ്റി കണക്ട്’ സംഗമത്തിലാണ് പ്രവാസി സമൂഹത്തിനായി വിപുലമായ ആരോഗ്യ പദ്ധതികൾ പ്രഖ്യാപിച്ചത്.

രാത്രികാലങ്ങളിൽ ചികിത്സ തേടിയെത്തുന്ന നിർദ്ധരായ രോഗികൾക്ക് സൗജന്യ പരിശോധനയും (Free Consultation) പ്രത്യേക ഡിസ്‌കൗണ്ടുകളും ലഭ്യമാക്കുമെന്ന് അബീർ ഹോസ്പിറ്റൽ ഡയറക്ടർ ഡോക്ടർ മുഹമ്മദ് ഹാഷിം അറിയിച്ചു.


റൂവി ഗോൾഡൻ തുലിപ് ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങ് പ്രശസ്ത ഒമാനി സിനിമ താരം താലിബ് സൈഫ് അൽ ബലൂഷി ഉദ്ഘാടനം ചെയ്തു. അബീർ ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ഡോക്ടർ അഖിൽ റഹ്മാൻ, ഡയറക്ടർ ഡോക്ടർ മുഹമ്മദ് ഹാഷിം എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.



*🔰പ്രധാന പ്രഖ്യാപനങ്ങൾ:*
• രാത്രികാല സേവനം: എല്ലാ ദിവസവും രാത്രി 10 മണി മുതൽ രാവിലെ 8 മണി വരെ ഡോക്ടർമാരുടെ സേവനം തികച്ചും സൗജന്യമായിരിക്കും. കൂടാതെ ലബോറട്ടറി പരിശോധനകൾക്കും മറ്റ് സേവനങ്ങൾക്കും പ്രത്യേക ഇളവുകൾ അനുവദിക്കും.

• സ്ത്രീകൾക്കായി പ്രത്യേക കരുതൽ: സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകിക്കൊണ്ട് പ്രത്യേക ഹെൽത്ത് കെയർ പാക്കേജുകളും വാട്‌സ്ആപ്പ് അസിസ്റ്റൻസും ലഭ്യമാക്കും.



• ഒമാൻ കണക്ട് (WhatsApp Platform): പ്രവാസികൾക്ക് ആരോഗ്യപരമായ സംശയങ്ങൾ ചോദിക്കാനും പരിഹാരങ്ങൾ തേടാനുമായി ‘ഒമാൻ കണക്ട്’ എന്ന വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമിനും ചടങ്ങിൽ തുടക്കം കുറിച്ചു.


പരിപാടിയുടെ ഭാഗമായി ഡോക്ടർ അഖിൽ റഹ്മാൻ നയിച്ച പ്രത്യേക ഹെൽത്ത് സെഷൻ ഏറെ ശ്രദ്ധേയമായി. പ്രവാസികൾ നിത്യജീവിതത്തിൽ നേരിടുന്ന ആരോഗ്യ വെല്ലുവിളികൾക്കും ചികിത്സാ സംബന്ധമായ സംശയങ്ങൾക്കും അദ്ദേഹം നേരിട്ട് മറുപടി നൽകി.



ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കേണ്ട രീതികളെക്കുറിച്ച് അദ്ദേഹം വിശദമായ ക്ലാസ് നയിച്ചു.


മസ്‌കറ്റിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകർ, വിവിധ കമ്മ്യൂണിറ്റി അസോസിയേഷൻ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യം കൊണ്ട് സംഗമം ശ്രദ്ധേയമായി. പ്രവാസി സമൂഹത്തിന്റെ ക്ഷേമം മുൻനിർത്തി അബീർ ഗ്രൂപ്പ് നടത്തുന്ന ഇത്തരം മനുഷ്യസ്നേഹപരമായ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ താലിബ് സൈഫ് അൽ ബലൂഷി അഭിപ്രായപ്പെട്ടു. വരും ദിവസങ്ങളിൽ കൂടുതൽ ജനകീയമായ ആരോഗ്യ പദ്ധതികൾ ഒമാനിലുടനീളം നടപ്പിലാക്കാനാണ് ഹോസ്പിറ്റൽ അധികൃതരുടെ തീരുമാനം.

Story Highlights:Abeer Hospital extends a helping hand to expatriates: Free night-time check-ups and women’s safety plans announced.

Related Articles

Back to top button