MPL സീസൺ 4 സമാപിച്ചു; ലയൺസ് XI കിരീടമുയർത്തി

MPL സീസൺ 4 സമാപിച്ചു; ലയൺസ് XI കിരീടമുയർത്തി
മസ്കറ്റ് പ്രീമിയർ ലീഗ് (MPL) സീസൺ 4 ആവേശകരമായി സമാപിച്ചു. നവംബർ 14-ന് വാദി കബീറിലെ ഗോൾഡൻ ഒയാസിസിൽ സംഘടിപ്പിച്ച ട്രോഫി വിതരണച്ചടങ്ങിൽ സീസണിലെ മികവുറ്റ താരങ്ങളെയും വിജയികളെയും ആദരിച്ചു.

ഒക്ടോബർ 31-ന് റെബൽസ് ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ത്രീസീസിനെ 32 റൺസിന് പരാജയപ്പെടുത്തി ലയൺസ് XI ചാമ്പ്യന്മാരായി.
ലയൺസ് XI ന് വേണ്ടി
മനോഹർ സിംഗ് (21 പന്തിൽ 58), അർജുൻ വിജയകുമാർ (24 പന്തിൽ 53), ലിഥൻ എച്ച്.ഡി. (17 പന്തിൽ 43) എന്നിവരുടെ മികച്ച ഇന്നിംഗ്സുകളുടെ ബലത്തിൽ ലയൺസ് XI 16 ഓവറിൽ 215 റൺസ് നേടി .
ലക്ഷ്യം പിന്തുടർന്ന ത്രീസീസ് മികച്ച തുടക്കം നടത്തിയെങ്കിലും ഉയർന്ന റൺറേറ്റിന്റെ സമ്മർദ്ദം തരണം ചെയ്യാനായില്ല. സാഹിദ് (18 പന്തിൽ 48), മുഹമ്മദ് ഖാൻ (21 പന്തിൽ 42) എന്നിവരുടെ മികച്ച പ്രകടനങ്ങൾ ലക്ഷ്യത്തിലെത്താൻ പ്രാപ്തമായിരുന്നില്ല. ലയൺസ് XI ൻ്റെ കൃത്യതയാർന്ന ബൗളിംഗ് ആക്രമണം ത്രി സീസിനെ 183 റൺസിൽ ഒതുക്കി.
ലിഥൻ എച്ച്.ഡി. നാല് വിക്കറ്റും ശരവണകുമാർ മൂന്ന് വിക്കറ്റും എടുത്ത് ത്രീസീസിന്റെ ബാറ്റിംഗ് നിരയെ തകർത്തു.
ചടങ്ങിൽ വിവിധ വ്യക്തിഗത പുരസ്കാരങ്ങളും സമ്മാനിച്ചു:
മാൻ ഓഫ് ദ സീരീസ്: ലിഥൻ (ലയൺസ് XI)
Story Highlight
ബെസ്റ്റ് ബൗളർ: ഇസ്തിയാഖ് അഹമ്മദ് (MIS ഫൈറ്റേഴ്സ്)
ബെസ്റ്റ് ബാറ്റ്സ്മാൻ: മുനാഫ് റഫീഖ് (യുനൈറ്റഡ് ബോയ്സ്)
കളിക്കാരും ടീമുടമകളും ഉദ്യോഗസ്ഥരും ആരാധകരുമൊന്നിച്ചെത്തിയ പാരിതോഷിക വിതരണച്ചടങ്ങ് സീസണിന്റെ വിജയങ്ങൾക്കും നേട്ടങ്ങൾക്കും നിറം പകർന്നു. ഉയർന്ന നിലവാരമുള്ള ക്രിക്കറ്റിന്റെയും കായികമനോഭാവത്തിന്റെയും തെളിവായിരുന്നു മസ്കറ്റ് പ്രീമിയർ ലീഗിന്റെ നാലാം സീസൺ.
Story Highlights:MPL Season 4 concludes; Lions XI lifts the title


