മസ്കത്ത്: ഒമാൻ ആരോഗ്യ മേഖലകളില്‍ തൊഴിലന്വേഷകരായ 109 പേരെ വളര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള സഹകരണ പരിപാടിയില്‍ തൊഴില്‍ മന്ത്രാലയം ഒമാൻ കോളജ് ഓഫ് ഹെല്‍ത്ത് സയൻസസുമായി (ഒ.സി.എച്ച്.എസ്) ഒപ്പുവെച്ചു.
ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്നതാണ് പരിപാടി. മാനവവിഭവശേഷി വികസന തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സയ്യിദ് സലിം ബിൻ മുസല്ലം അല്‍ ബുസൈദിയും ഒ.സി.എച്ച്.എസ് ഡീൻ ഡോ ഫഹദ് ബിൻ മഹ്മൂദ് അല്‍ സെദ്‌ജലിയുമാണ് ധാരണ പത്രത്തില്‍ ഒപ്പിട്ടത്.
ഇതിന്‍റെ ആവശ്യകതകള്‍ പൂര്‍ത്തിയാക്കിയ ശേഷം ബിരുദധാരികളെ ജോലിക്കു നിയമിക്കും. ഒപ്പിടുന്നതിന്റെ ഭാഗമായി ഒ.സി.എച്ച്.എസ് വിവിധ സ്പെഷാലിറ്റികളിലായി 89 തൊഴില്‍ ഒഴിവുകള്‍ പ്രഖ്യാപിച്ചു.
STORY HIGHLIGHTS:Molding job seekers in Oman health sectors; The contract was signed
Follow Us