ഒമാൻ:ഒമാനില്‍ ലുലു ഹൈപ്പർ മാർക്കറ്റ് വാരാന്ത്യ പരിപാടിയായ ‘ലെറ്റ്സ് ഗ്രില്‍’ തുടക്കം കുറിച്ചു.
ഒമാനി ഷെഫുമാർക്ക് കഴിവ് പ്രകടിപ്പിക്കാനും ഇഷ്ടപ്പെട്ട പ്രാദേശിക രുചികള്‍ ഉപയോഗിച്ച് ഗ്രില്‍ ചെയ്യാനുമുള്ള ഒരു വേദിയാണ് ഇത്.
ഒമാനിലെ ബൗശർ ലുലു ഔട്ട്ലെറ്റിന് സമീപം നടന്ന പരിപാടി ശൂറാ കൗണ്‍സില്‍ അംഗം അലി ഖല്‍ഫാൻ സെയ്ദ് അല്‍ ഹസനി ഉദ്ഘാടനം ചെയ്തു. വിനോദങ്ങള്‍, സ്റ്റേജ് പ്രകടനങ്ങള്‍, രുചികരമായ ഭക്ഷണം എന്നിവ കുടുംബത്തിന് ഒന്നാകെ പങ്കെടുക്കാനാകുന്ന തരത്തിലാണ് പരിപാടി ഒരുക്കിയിരുന്നത്. ഒമാനി രുചിഭേദങ്ങളുടെ നിലവാരം ആഘോഷിക്കുന്നതാണ് ഈ പരിപാടിയെന്നും പ്രാദേശിക ചെറുകിട സംരംഭങ്ങള്‍ തീന്മേശയിലേക്ക് കൊണ്ടുവരേണ്ട മികച്ച രുചികളാണ് ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തിയതെന്നും ലുലു ഹൈപ്പർ മാർക്കറ്റ് ഒമാൻ ഡയറക്ടർ ആനന്ദ് എ.വി പറഞ്ഞു.
വാരാന്ത്യ പരിപാടി എന്നതിലുപരി ഭക്ഷണവും വിനോദവും എന്ന നിലയിരുന്നു പരിപാടി. സാംസ്‌കാരിക വൈവിധ്യം, സംരംഭകത്വം, രുചികളുടെ സമ്ബന്നമായ ശേഖരണം എന്നിവയുടെ ആഘോഷമാണ് ലുലു ലെറ്റ്സ് ഗ്രില്‍ പരിപാടി. വിശാല പങ്കാളിത്തം ഉറപ്പാക്കുന്നതിന് ഒമാനിലെ മറ്റ് പ്രധാന ലുലുകളിലേക്കും ലെറ്റ്സ് ഗ്രില്‍ പരിപാടി നടത്തുമെന്നും ലുലു ഹൈപ്പർമാർക്കറ്റ് മേഖലാ ഡയറക്ടർ ഷബീർ കെ.എ പറഞ്ഞു. ആദ്യം മസ്‌കത്ത് ലുലു മാളിലും പിന്നീട് ലുലു അല്‍ അമിറാതിലും ആയിരിക്കും പരിപാടി സംഘടിപ്പിക്കുക.
STORY HIGHLIGHTS:Lulu Hypermarket has launched its weekend event ‘Let’s Grill’.