News

ഒമാനിലെ ഏറ്റവും വലിയ അണക്കെട്ട് ഉടൻ നിർമാണം പൂർത്തിയാകും

ഒമാനിലെ ഏറ്റവും വലിയ അണക്കെട്ട് ഉടൻ നിർമാണം പൂർത്തിയാകും

മസ്കത്ത് | ദോഫാറിൽ നിർമി
ക്കുന്ന അണകെട്ടുകളുടെ പ്രവൃത്തികൾ പുരോഗമിക്കുന്നു. ഈ വർഷം അവസാനത്തോടെ ഡാം നിർമാണം പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. സലാലയിലെ വാദി അദ്നാബിന്റെ ഭാഗത്തായാണ് ഒരു അണക്കെട്ടൊരുക്കുന്നത്. 83 ദശലക്ഷം ക്യുബിക് മീറ്ററിലധികം ജലം സംഭരിക്കാനുള്ള ശേഷിയുണ്ട് ഇതിന്.

മസ്കത്ത് ഗവർണറേറ്റിലെ വാദി ദൈഖ അണക്കെട്ടിന് ശേഷം ഒമാനിലെ വലിയ ഡാമാകുമിത്. റെയ്‌സൂത്തി ലെ വാദി ആനാർ തീരത്താണ് രണ്ടാമത്തെ അണക്കെട്ട്.

16 ദശലക്ഷം ഘനമീറ്റർ ജലംസംഭരിക്കാൻ ശേഷിയുണ്ട്. മലകളിൽനിന്ന് വരുന്ന മഴവെള്ളവും മറ്റും അണക്കെട്ട് സംഭരിക്കും. ഈ വെള്ളം സലാല തുറമുഖം, റെയ് സുത്ത് വ്യവസായ നഗരം, സലാല ഫ്രീ സോൺ (സ്വതന്ത്ര മേഖല) എന്നിവിടങ്ങളിലെ ശുദ്ധജല ആവശ്യത്തിനായി ഉപയോഗിക്കാനാകും.

STORY HIGHLIGHTS:Oman’s largest dam to be completed soon

Related Articles

Back to top button