Event
മലബാർ സൂപ്പർ കപ്പിന് ഇന്ന് കിക്കോഫ്
മസ്കത്ത് സെന്ന മലബാർ എഫ് സിയും,നെസ്റ്റോ എഫ്സിയും,സംയുക്തമായി സംഘടിപ്പിക്കുന്ന മലബാർ കപ്പ്സെവൻസ് ഫുട്ബോൾ ടൂർണമെന്റ്
സീസൺ രണ്ട്ഇന്ന് വൈകീട്ട് 3.30ന് ആരംഭിക്കും.
മബേല മസ്‌കത്ത്മാളിന് പുറകിലെ ഗ്രൗണ്ടിലാണ് ടൂർണമെന്റ് നടക്കുക.ഒമാനിലെ പ്രമുഖ 16 ടീമുകളെ നാലു ഗ്രൂപ്പായി തിരിച്ചാണുമത്സരങ്ങൾ സംഘടിപ്പിക്കുക.
നാട്ടിൽ നിന്നും അഖിലേന്ത്യ താരങ്ങളും, ദുബൈയിൽ,നിന്നും പ്രമുഖ താരങ്ങളും,പങ്കെടുക്കുന്ന ടൂർണമെന്റ്തീപ്പാറും പോരാട്ടങ്ങൾക്ക് വേദിയാകും.
കേരള മസ്കത്ത് ഫുട്ബോൾ അസോസിയേഷനു കീഴിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുക.
കാണികൾക്ക് മത്സരങ്ങൾക്ക് പുറമെ മറ്റു വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. വിജയികൾക്ക് ട്രോഫിയും ക്യാഷും സമ്മാനമായി നൽകുമെന്ന് സംഘാടകർ അറിയിച്ചു.
STORY HIGHLIGHTS:Malabar Super Cup kicks off today
Follow Us