Education

ഒമാനിലെ നീറ്റ് പരീക്ഷാ കേന്ദ്രം പുനഃസ്ഥാപിക്കണം ഓപണ്‍ ഹൗസില്‍ നിവേദനവുമായി രക്ഷിതാക്കള്‍

ഒമാൻ:ഒമാനിലെ നീറ്റ് പരീക്ഷാ കേന്ദ്രം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ എംബസി ഓപണ്‍ ഹൗസില്‍ നിവേദനവുമായി രക്ഷിതാക്കള്‍.

വിവിധ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് രക്ഷിതാക്കള്‍ ഇന്ത്യൻ അംബാസഡർ അമിത് നാരങിന് നിവേദനം സമർപ്പിച്ചത്.

ഒമാനില്‍ നിർത്തലാക്കിയ നീറ്റ് പരീക്ഷാകേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൈരളി ഒമാൻ നേതൃത്വത്തില്‍ ഇന്ത്യൻ സ്കൂള്‍ രക്ഷിതാക്കള്‍ ഒമാനിലെ ഇന്ത്യൻ അംബാസ്സഡർ അമിത് നാരംഗിന് നിവേദനം നല്‍കി.

വിവിധ കാരണങ്ങളാല്‍ സാമ്ബത്തിക പ്രതിസന്ധികളില്‍ പെട്ടുഴലുന്ന പ്രവാസികളായ രക്ഷിതാക്കള്‍ക്ക് വലിയ പ്രതിസന്ധിയാണ് പുതിയ തീരുമാനത്തിലൂടെ ഉണ്ടായിരിക്കുന്നതന്ന് കൈരളി ഒമാൻ നേതൃത്വത്തില്‍ നല്‍കിയ നിവേദനത്തില്‍ ചൂണ്ടികാട്ടി. വിദ്യാർഥികളുടെ ഭാവിയെ സാരമായി ബാധിക്കുന്ന തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്നും ഒമാനിലെ നീറ്റ് പരീക്ഷാകേന്ദ്രം ഉടൻ പുനഃസ്ഥാപിക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.

വിഷയത്തില്‍ അടിയന്തിര ഇടപ്പെടല്‍ ആവശ്യപ്പെട്ട് രക്ഷിതാക്കളുടെ പ്രതിനിധിയായ കൃഷ്ണേന്ദുവിന്റെ നേതൃത്തിലും അംബാസഡർക്ക് നിവേദനം നല്‍കി. 300ല്‍ അധികം രക്ഷാകര്‍ത്താക്കള്‍ ഒപ്പിട്ട നിവേദനമാണ് സമർപ്പിച്ചത്.

നീറ്റ് പരീക്ഷക്ക് ഒമാനുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലും പരീക്ഷകേന്ദ്രം കേന്ദ്രം അനുവദിക്കണമെന്ന് റൂവി മലയാളി അസോസിയേഷൻ വെള്ളിയാഴ്ച്ച കൂടിയ എക്സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നടക്കമുള്ള വിദേശരാജ്യങ്ങളില്‍നിന്ന് ‘നീറ്റ്’ പരീക്ഷ കേന്ദ്രങ്ങള്‍ ഒഴിവാക്കിയ തീരുമാനം ഇന്ത്യൻ പ്രവാസി വിദ്യാർഥികളോടുള്ള വെല്ലുവിളിയാണെന്ന് മസ്കത്ത് കെ.എം.സി.സി കേന്ദ്രകമ്മറ്റി പ്രസിഡന്റ് അഹമ്മ്ദ് റഹീസ് പറഞ്ഞു.

STORY HIGHLIGHTS:Parents petition at open house to reinstate NEET exam center in Oman

Related Articles

Back to top button