തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി

തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി
സലാല: തിരുവനന്തപുരം ശാന്തിനഗർ തിരുമല സ്വദേശി പരമേശ്വരന്‍ പിള്ള മകൻ പത്മരാമത്തിൽ അശോക് (54) തുംറൈത്തിലെ താമസ സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു.
അവധി കഴിഞ്ഞ് ഇന്നലെ നാട്ടിൽ നിന്നും തിരിച്ചെത്തിയ അശോക് പ്രമുഖ സ്വകാര്യ കമ്പനിയിൽ കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി ജോലി ചെയ്ത് വരികയാണ്.
മാതാവ്: ഗോമതി അമ്മ, ഭാര്യ: മിനി. മക്കൾ: അശ്വിൻ, അവിനാഷ്.
സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
തുംറൈത്തിലെ കമ്മ്യുണിറ്റി സേവന പ്രവർത്തനങ്ങളിൽ മുമ്പിൽ ഉണ്ടായിരുന്ന അശോക് ടിസയുടെ സംഘാടകരിൽ പ്രമുഖനാണ്. അശോകന്റെ ആകസ്മിക നിര്യാണത്തിൽ കോൺസുലാർ ഏജന്റ് ഡോ: സനാതനനും വിവിധ സംഘടന ഭാരവാഹികളും അനുശോചനം അറിയിച്ചു.
STORY HIGHLIGHTS:A native of Thiruvananthapuram passed away in Oman