Travel

സമയനിഷ്ഠ പാലി
ക്കുന്ന വിമാന കമ്പനികളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി ഒമാൻ എയർ.

ഒമാൻ:സമയനിഷ്ഠ പാലി
ക്കുന്ന വിമാന കമ്പനികളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി ഒമാൻ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ. ആഗോള ട്രാവൽ ഡാറ്റാ അനാലിസിസ് കമ്പനിയായ സിറിയം നടത്തിയ 2023ലെ ഓൺ-ടൈം പെർഫോമൻ സ് റിവ്യൂവിലാണ് മിഡിൽ ഈസ്റ്റ്-ആഫ്രിക്കൻ മേഖല യിൽ ഒമാൻ എയർ ഒന്നാമ തെത്തിയത്.

ദുബൈയിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷനിൽ സിറിയം ഇന്റർനാഷനൽ സി ഇ ഒ ജെറമി ബോവനിൽ നിന്ന് ഒമാൻ എയർ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ക്യാ പ്റ്റൻ നാസർ ബിൻ അഹമ്മ ദ് അൽ സാൽമി പുരസ്കാരം ഏറ്റുവാങ്ങി.



ഓൺ -ടൈം പെർഫോ മൻസ് ഇൻഡികേറ്റർ വിഭാ ഗത്തിൽ 92.53 പോയിന്റോടെയാണ് ഒമാൻ എയർ പു രസ്കാരം സ്വന്തമാക്കിയിരി ക്കുന്നതെന്ന് ജെറമി ബോവൻ പറഞ്ഞു. ആഗോള തലത്തിൽ തന്നെ ഏറ്റവും ഉയർന്ന മാർക്കുകളിൽ ഒന്നാണിത്. യാ ത്രക്കാർക്ക് മികച്ച സേവനം നൽഗകുന്നതിന് ലഭിച്ച അം ഗീകാരത്തിന് ഒമാൻ എയർ അധികൃതരും സന്തോഷം രേഖപ്പെടുത്തി.

മൂന്ന് കേരള സെക്ടറുകളിൽ വിവിധ അന്താരാഷ്ട്ര സർവീ സുകൾ ഒമാൻ എയർ നടത്തി വരുന്നുണ്ട്.

STORY HIGHLIGHTS:Timely shift
Oman Air has won the first place in the list of airlines.

Related Articles

Back to top button