News

കോട്ടയം സ്വദേശി സിയാദ് ഒമാനിൽ നിര്യാതനായി

കോട്ടയം സ്വദേശി സിയാദ് ഒമാനിൽ നിര്യാതനായി; മയ്യത്ത് നമസ്കാരം ഇന്ന് വൈകിട്ട് കൗള ആശുപത്രിയിൽ

മസ്കറ്റ്: കോട്ടയം ചെങ്കളം സൗത്ത് സ്വദേശി സിയാദ് കെ.പി. (48) ഒമാനിൽ നിര്യാതനായി. ഇന്ന് (നവംബർ 9, തിങ്കൾ) രാവിലെ റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

കോട്ടയം ചെങ്കളം സൗത്ത് അൽമാസ് മൻസിലിൽ കൊത്തമനശ്ശേരിൽ പരീത് കുട്ടിയുടെ മകനാണ്. കഴിഞ്ഞ 25 വർഷത്തോളമായി ഒമാനിലെ മുസന്നയിൽ ബിസിനസ് രംഗത്ത് സജീവമായിരുന്നു.

മാതാവ്: ആയിഷ. ഭാര്യ: റസീന സിയാദ്. മക്കൾ: അൽസാബിത്, അൽഹംദാൻ.

നിലവിൽ മസ്കറ്റിലെ ഖൗള (കൗള) ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ എംബാമിംഗ് നടപടികളും മയ്യത്ത് നമസ്കാരവും ഇന്ന് വൈകിട്ട് 7 മണിക്ക് ആശുപത്രി പരിസരത്ത് നടക്കും. ഭൗതികശരീരം കാണാൻ ആഗ്രഹിക്കുന്നവർ വൈകിട്ട് 7 മണിക്ക് മോർച്ചറിക്ക് സമീപം എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് മസ്കറ്റ് കെ.എം.സി.സി ഭാരവാഹികൾ നേതൃത്വം നൽകിവരുന്നു.

Related Articles

Back to top button