News

പ്രവാസി റിക്രൂട്ട്മെന്റ് ഏജൻസികള്‍ക്ക് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തി തൊഴില്‍ മന്ത്രാലയം

ഒമാനില്‍ പ്രവാസി റിക്രൂട്ട്മെന്റ് ഏജൻസികള്‍ക്ക് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തി തൊഴില്‍ മന്ത്രാലയം

പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികള്‍ക്ക് കർശന നിബന്ധനകള്‍ ഏർപ്പെടുത്തി തൊഴില്‍ മന്ത്രാലയം.

2027 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ തീരുമാനപ്രകാരം ഏജൻസികള്‍ 5,000 റിയാല്‍ സാമ്പത്തിക ഗ്യാരണ്ടി നല്‍കണമെന്നും റിക്രൂട്ട്മെന്റ് കരാറുകള്‍ക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.കരാർ തുകയുടെ ഏകദേശം ഒരു ശതമാനമായിരിക്കും ഇൻഷുറൻസ് ചെലവ്. തൊഴിലാളിയുടെ മരണം, വൈകല്യം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിലും ഈ പരിരക്ഷ ലഭിക്കും. കരാർ ഒപ്പിട്ട് 45 ദിവസത്തിനകം തൊഴിലാളികളെ രാജ്യത്ത് എത്തിക്കണമെന്നും, അല്ലാത്തപക്ഷം തൊഴിലുടമയ്ക്ക് കരാർ റദ്ദാക്കാൻ അവകാശമുണ്ടെന്നും പുതിയ ഉത്തരവിലുണ്ട്.

തൊഴിലാളി ജോലിയില്‍ പ്രവേശിച്ച്‌ ആദ്യ 90 ദിവസത്തിനുള്ളില്‍ ജോലി ഉപേക്ഷിക്കുകയോ വീഴ്ച വരുത്തുകയോ ചെയ്താല്‍ റിക്രൂട്ട്മെന്റ് ഫീസ് പൂർണമായി തിരികെ നല്‍കണം (പകരം മറ്റൊരു തൊഴിലാളിയെ നല്‍കാമെന്ന് ധാരണയായാല്‍ ഇത് ബാധകമല്ല). ഏജൻസി ഉടമകളും പങ്കാളികളും ഒമാനി പൗരന്മാരായിരിക്കണമെന്നും, ഉടമയ്ക്കോ മാനേജിങ് പങ്കാളിക്കോ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും 5 വർഷത്തെ പ്രവൃത്തിപരിചയവും വേണമെന്നും വ്യവസ്ഥയുണ്ട്. രണ്ട് വർഷ കാലാവധിയുള്ള പ്രവർത്തന ലൈസൻസിന് 300 റിയാലും ഫീസ് നല്‍കണം.

Related Articles

Back to top button