News

ഗ്രാറ്റുവിറ്റിക്ക് പകരം നിര്‍ബന്ധിത സമ്പാദ്യ പദ്ധതിയുമായി ഒമാൻ

പ്രവാസി ജീവനക്കാരുടെ സേവനാനന്തര ആനുകൂല്യങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ട് നിർബന്ധിത സമ്പാദ്യ പദ്ധതിയുമായി സർക്കാർ രംഗത്ത്.

ഒമാനിലെ പ്രവാസി ജീവനക്കാരുടെ സേവനാനന്തര ആനുകൂല്യങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ട് നിർബന്ധിത സമ്പാദ്യ പദ്ധതിയുമായി സർക്കാർ രംഗത്ത്.

പരമ്പരാഗത ഗ്രാറ്റുവിറ്റി രീതിക്ക് മാറ്റം കുറിച്ച്‌ കൊണ്ടുവരുന്ന ഈ പുതിയ പദ്ധതി 2027 ജൂലൈ 19 മുതല്‍ രാജ്യത്ത് ഔദ്യോഗികമായി പ്രാബല്യത്തില്‍ വരും.പുതിയ നിയമപ്രകാരം ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളത്തിന്റെ ഒമ്പത് ശതമാനം തുക തൊഴിലുടമകള്‍ സോഷ്യല്‍ പ്രൊട്ടക്ഷൻ ഫണ്ടിലേക്ക് കൃത്യമായി അടയ്ക്കേണ്ടതാണ്. ഈ തുക ഓരോ ജീവനക്കാരന്റെയും പേരിലുള്ള പ്രത്യേക അക്കൗണ്ടുകളില്‍ സുരക്ഷിതമായി നിക്ഷേപിക്കപ്പെടുകയും അതിലൂടെയുള്ള ലാഭവിഹിതം തൊഴിലാളികള്‍ക്ക് ലഭ്യമാവുകയും ചെയ്യും.

Screenshot

പദ്ധതി നിലവില്‍ വരുന്നതിന് മുൻപുള്ള പഴയ ഗ്രാറ്റുവിറ്റി തുകയും പൂർണ്ണമായും സുരക്ഷിതമായിരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ തുക നേരിട്ട് നല്‍കുകയോ ബാങ്ക് വഴി നിക്ഷേപിക്കുകയോ പുതിയ ഫണ്ടിലേക്ക് മാറ്റുകയോ ചെയ്യാം. പത്ത് ലക്ഷത്തോളം പ്രവാസികള്‍ക്ക് പ്രയോജനം ലഭിക്കുന്ന ഈ ചരിത്രപരമായ തീരുമാനം അവരുടെ ഭാവി സാമ്പത്തിക സുരക്ഷിതം ഉറപ്പാക്കും.

Related Articles

Back to top button