ഒമാൻ കടല്‍ത്തീരത്തെ പിങ്ക് ഡോള്‍ഫിൻ:ഈ നിറത്തിനു പിന്നിലെ രഹസ്യമെന്ത്?

നീ ലക്കടലില്‍ പിങ്ക് നിറത്തിലുള്ള ഡോള്‍ഫിൻ നീന്തിത്തുടിക്കുന്നു. കണ്ടവരെല്ലാം അമ്പരന്നു. നിമിഷങ്ങള്‍ക്കകം ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൻ വൈറലായി.
ഒമാന്റെ തലസ്ഥാനമായ മസ്‌കത്തിലെ കടല്‍ത്തീരത്തിന് സമീപമാണ് കറുത്ത നിറത്തിലുള്ള മറ്റ് ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്തുന്ന പിങ്ക് നിറത്തിലുള്ള അപൂർവ ഡോള്‍ഫിനെയും കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇതുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങളാണ് ഉയർന്നുവരുന്നത്.
എന്നാല്‍, ഈ പിങ്ക് വിസ്മയം ഏത് പ്രത്യേക വർഗത്തില്‍പ്പെട്ടതാണെന്ന് കണ്ടെത്താൻ സമുദ്ര വിദഗ്ദ്ധർക്ക് ഇതുവരെ സാധിച്ചിട്ടില്ല. സാധാരണയായി തെക്കേ അമേരിക്കയിലെ ആമസോണ്‍ നദിയില്‍ കാണപ്പെടുന്ന ശുദ്ധജല ഡോള്‍ഫിനുകളിലാണ് പിങ്ക് നിറം കണ്ടുവരാറുള്ളതെങ്കിലും, ചില കടല്‍ ഡോള്‍ഫിനുകളിലും ഈ സവിശേഷത ഉണ്ടാകാറുണ്ട്.
ഇൻഡോ-പസഫിക് ഹംപ്ബാക്ക് ഡോള്‍ഫിനുകള്‍ക്ക് പ്രായമാകുമ്പോള്‍ ചർമ്മം വിളറുകയും പിങ്ക് നിറം വരികയും ചെയ്യാറുണ്ട്. ശരീരത്തിലെ അധിക ചൂട് പുറന്തള്ളാൻ ചർമ്മത്തിന് സമീപമുള്ള രക്തക്കുഴലുകളിലൂടെ രക്തയോട്ടം കൂടുമ്പോഴാണ് ഈ പിങ്ക് നിറം കൂടുതല്‍ തെളിഞ്ഞു കാണുന്നത്. ഒമാനില്‍ കാണപ്പെട്ട ഈ ഡോള്‍ഫിൻ പ്രായമാകുമ്പോള്‍ ചർമ്മത്തില്‍ വിളറിയ പാടുകള്‍ വീഴുന്ന റിസോസ് ഡോള്‍ഫിൻ ആകാനോ അല്ലെങ്കില്‍ ഹംപ്ബാക്ക് ഡോള്‍ഫിൻ ആകാനോ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
വില 3 ലക്ഷം, 5 മിനിറ്റില്‍ ഔട്ട് ഓഫ് സ്റ്റോക്ക്: ബ്ലിങ്കിറ്റില്‍ ഐഫോണ്‍ ഡ്യുവോയ്ക്ക് വൻ ഡിമാൻ്റ്
എന്നാല്‍, ഈ സാധ്യതകളൊന്നും ഇതുവരെ ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ല. ഈ മേഖലയില്‍ കാണപ്പെടുന്ന ഇന്ത്യൻ മഹാസമുദ്ര ഹംപ്ബാക്ക് ഡോള്‍ഫിനുകള്‍ സാധാരണയായി ജീവിതകാലം മുഴുവൻ ഈയം പോലുള്ള ചാരനിറത്തില്‍ തന്നെയാണ് കഴിയുന്നതെന്ന് ഇന്റർനാഷണല്‍ വെയ്ലിംഗ് കമ്മീഷൻ പറയുന്നു. അതിനാല്‍ നിറം മാത്രം അടിസ്ഥാനമാക്കി ഈ ഡോള്‍ഫിന്റെ ഇനം ഉറപ്പിക്കാൻ സാധിക്കില്ലെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു.



