
മസ്കറ്റ്: ഒമാനിലെ സംഗീതപ്രേമികൾക്ക് ചിരിയും പാട്ടും നിറഞ്ഞ മനോഹരമായ ഒരു സായാഹ്നം സമ്മാനിക്കാൻ എൻ.എച്ച്.പി. ഇവന്റ്സ് ഒരുക്കുന്ന ‘നിലാവ് 2026’ നവംബർ 27 വെള്ളിയാഴ്ച അരങ്ങേറും. ജീവനിയം മെഡിപോളിസ് അവതരിപ്പിക്കുന്ന ഈ മെഗാ ഇവന്റിന് മസ്കറ്റിലെ പ്രശസ്തമായ ഖുറം സിറ്റി ആംഫി തിയേറ്ററാണ് വേദിയാകുന്നത്.

മലയാളികളുടെ പ്രിയഗായകൻ വിധു പ്രതാപും ഗായിക ക്രിസ്റ്റകലയും നയിക്കുന്ന ലൈവ് മ്യൂസിക്കൽ കോൺസെർട്ടാണ് പരിപാടിയുടെ പ്രധാന ആകർഷണം. സംഗീതത്തിനൊപ്പം സദസ്സിന് ചിരിയുടെ വിരുന്നൊരുക്കാൻ ഡോ. അഖിലയും റെജി രാമപുരവും അണിനിരക്കുന്ന പ്രത്യേക കോമഡി ഷോയും ഉണ്ടാകും. പ്രശസ്ത കലാകാരൻ കെ.എസ്. പ്രസാദാണ് ഷോയുടെ സംവിധാനം നിർവഹിക്കുന്നത്. കുടുംബങ്ങൾക്കും കൂട്ടായ്മകൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന മികച്ചൊരു കലാവിരുന്നാണ് അണിയറയിൽ ഒരുങ്ങുന്നത്.

നവംബർ 27-ന് വൈകുന്നേരം 5.30-ന് പ്രവേശന കവാടങ്ങൾ തുറക്കും. രാത്രി 7.00 മണിയോടെ പരിപാടി ആരംഭിക്കും. വി.വി.ഐ.പി., വി.ഐ.പി., ഗോൾഡ്, സിൽവർ വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ടിക്കറ്റുകൾക്ക് ആകർഷകമായ ഏർലി ബേർഡ് നിരക്കുകൾ ലഭ്യമാണ്:
വി.വി.ഐ.പി (VVIP): സിംഗിൾ എൻട്രി – 20 ഒമാനി റിയാൽ (യഥാർത്ഥ നിരക്ക്: 40 റിയാൽ), ഫാമിലി (2+1) – 30 റിയാൽ (യഥാർത്ഥ നിരക്ക്: 60 റിയാൽ), ഫാമിലി (2+2) – 40 റിയാൽ (യഥാർത്ഥ നിരക്ക്: 80 റിയാൽ).
വി.ഐ.പി (VIP): സിംഗിൾ എൻട്രി – 7.500 ഒമാനി റിയാൽ (യഥാർത്ഥ നിരക്ക്: 15 റിയാൽ), ഫാമിലി (2+1) – 15 റിയാൽ (യഥാർത്ഥ നിരക്ക്: 30 റിയാൽ), ഫാമിലി (2+2) – 20 റിയാൽ (യഥാർത്ഥ നിരക്ക്: 40 റിയാൽ).
ഗോൾഡ് (Gold): സിംഗിൾ എൻട്രി – 5 ഒമാനി റിയാൽ (യഥാർത്ഥ നിരക്ക്: 10 റിയാൽ).
സിൽവർ (Silver): സിംഗിൾ എൻട്രി – 3 ഒമാനി റിയാൽ.
കമ്മ്യൂണിറ്റികൾക്കും കൂട്ടായ്മകൾക്കും ഗോൾഡ്, സിൽവർ വിഭാഗങ്ങളിൽ പ്രത്യേക ഇളവുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഏർലി ബേർഡ് ഓഫറുകൾ ഉടൻ അവസാനിക്കുമെന്നതിനാൽ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ www.nhpoman.com സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 99851008, 92090556 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.






